കോഴിക്കോട് | ഇന്ത്യയില്‍ നിന്ന് സഊദി അറേബ്യയിലേക്കുള്ള യാത്രക്കാര്‍ക്ക് നേരിട്ട് വിമാനമാര്‍ഗം പോകാന്‍ ഫ്‌ളൈറ്റുകള്‍ അനുവദിക്കാന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് സഊദി അറേബ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഔസാഫ് സയീദ്, ഇന്ത്യയിലെ സഊദി അംബാസിഡര്‍ ഡോ. സൗദ് മുഹമ്മദ് എന്നിവര്‍ക്ക് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കത്തയച്ചു. ഈ വിഷയത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്താന്‍ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനുമായും കാന്തപുരം ചര്‍ച്ച നടത്തി.
സഊദി അറേബ്യയില്‍ തൊഴിലെടുക്കുന്ന ഇന്ത്യക്കാരായ പ്രവാസികളുടെ മടക്കയാത്ര വളരെ ദുഷ്‌കരമാണിപ്പോള്‍. ഇതുമൂലം വലിയ പ്രയാസങ്ങളാണ് സഊദിയില്‍ തൊഴിലിനു പോകുന്ന ഇന്ത്യക്കാര്‍ അനുഭവിക്കുന്നത്.യാത്രയില്‍ നേരിടുന്ന ഈ പ്രതിസന്ധി കാരണം പലരും സഊദിയിലേക്കു മടങ്ങാതിരിക്കുകയാണ്. ജോലി നഷ്ടമാകുന്നതിന്റെയും വിസ കാലാവധി പൂര്‍ത്തിയാകുന്നതിന്റെയും ആശങ്കയിലാണ് പ്രവാസികള്‍. അതിനാല്‍, കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് നേരിട്ട് സഊദിയിലേക്കു ഫ്‌ളൈറ്റ് അനുവദിക്കാന്‍ അടിയന്തര ഇടപെടലുകള്‍ നടത്തണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു.