ഇറക്കുമതിച്ചുങ്കം: മൊബൈല്‍ ഫോണുകള്‍ക്കു വില കൂടും

 ന്യൂഡല്‍ഹി∙ രാജ്യത്ത് മൊബൈല്‍ ഫോണ്‍ വില വര്‍ധിക്കും. കേന്ദ്രബജറ്റില്‍ വിദേശനിര്‍മിത മൊബൈല്‍ ഫോണ്‍ ഘടകങ്ങള്‍ക്കുള്ള ഇറക്കുമതി ഇളവില്‍ മാറ്റം വരുത്തിയതോടെയാണ് വില കൂടാനുള്ള സാഹചര്യം ഉടലെടുത്തത്. നികുതി ഇല്ലാതിരുന്ന ഘടകങ്ങള്‍ക്ക് 2.5 ശതമാനം ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിക്കുന്നത്. ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ബജറ്റില്‍ പറയുന്നു. കസ്റ്റംസ് ഡ്യൂട്ടി കുറച്ചതോടെ ഇരുമ്പ്, സ്റ്റീല്‍ വിലയും കുറയും. ടെക്‌സ്‌റ്റൈല്‍ മേഖലയുടെ ആശ്വാസത്തിനായി കസ്റ്റംസ് ഡ്യൂട്ടിയില്‍ കുറവ് വരുത്തിയിട്ടുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today

Artic