25രൂപക്ക് കിട്ടുന്ന പെട്രോൾ നൂറിന്​ വിൽക്കാമെങ്കിൽ പാലിനും നൂറാക്കണം; കേന്ദ്രത്തിനെതിരെ ക്ഷീരകര്‍ഷകരും

 ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്‍റെ ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച്‌​ മാര്‍ച്ച്‌​ 1 മുതല്‍ പാല്‍ ഒരു ലിറ്ററിന്​ നൂറുരുപയാക്കി ഉയര്‍ത്തുമെന്ന്​ കര്‍ഷകര്‍. പെട്രോള്‍ വില വിവിധ നഗരങ്ങളില്‍ 100 കടന്നതിനെ തുടര്‍ന്നാണ്​ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നിര്‍ണായക തീരുമാനം.


രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുതിച്ചതോടെ ഗതാഗത ചെലവ്​ കുത്തനെ ഉയര്‍ന്നു. ഒപ്പം മൃഗങ്ങള്‍ക്കുള്ള തീറ്റ, മറ്റു ചിലവുകള്‍ തുടങ്ങിയവയും വര്‍ധിച്ചു. ഇതാണ്​ പാല്‍വില ഉയര്‍ത്താന്‍ തീരുമാനിച്ചതെന്നും സംയുക്ത കിസാന്‍ മോര്‍ച്ച വെളിപ്പെടുത്തി .


നിലവില്‍ ലിറ്ററിന്​ 50 രൂപക്കാണ്​ പാല്‍ വില്‍ക്കുന്നത്​. മാര്‍ച്ച്‌​ ഒന്നുമുതല്‍ ഇരട്ടിവിലയാക്കും.


കര്‍ഷകര്‍ ഇതുസംബന്ധിച്ച്‌​ തീരുമാനം എടുത്തതായും ഭാരതീയ കിസാന്‍ യൂനിയന്‍ ജില്ല തലവന്‍ മാല്‍കിത്​ സിങ്​ പറഞ്ഞു. കര്‍ഷക ​പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ടാണ്​ സംഘടനകളുടെ പുതിയ തീരുമാനം.


“പാലിന്‍റെ വില കൂടിയതിനെ പ്രതിരോധിക്കാന്‍ കേന്ദ്രം എല്ലാവഴിയും സ്വീകരിക്കുമെന്ന്​ അറിയാം. എന്നാല്‍ തീരുമാനത്തില്‍നിന്ന്​ കര്‍ഷകര്‍ പിന്നോട്ട്​ പോകില്ല. “വില ഇരട്ടിയാക്കാനാണ്​ തീരുമാനമെന്നും മാല്‍കിത്​ സിങ്​ കൂട്ടിച്ചേര്‍ത്തു.


അതെ സമയം കര്‍ഷകരുടെ തീരുമാനത്തെ പ്രതിരോധിക്കാനാണ് കേന്ദ്ര തീരുമാനമെങ്കില്‍ വരും ദിവസങ്ങളില്‍ പച്ചക്കറി വില ഉയര്‍ത്തുമെന്നും സമാധാനപരമായി പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക നിയമത്തിനെതിരെ എല്ലാ സംസ്​ഥാനങ്ങളിലും വന്‍ റാലികള്‍ സംഘടിപ്പിക്കാനാണ്​ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. ഇതോടെ സമൂഹ മാധ്യമങ്ങളില്‍ ഫസ്റ്റ്​ മാര്‍ച്ച്‌​ സെ ദൂത്​ 100 ലിറ്റര്‍’ (മാര്‍ച്ച്‌​ ഒന്നുമുതല്‍ പാലിന്​ 100 രൂപ) ഹാഷ്​ടാഗ്​ ട്വിറ്ററില്‍ ​ട്രെന്‍ഡി​ങ്ങി​ലെത്തി. കേന്ദ്ര സര്‍ക്കാറിനെ നേരിടുന്നതിന്​ കര്‍ഷകരുടെ മികച്ച നീക്കത്തിന്‍റെ ഭാഗമാണിതെന്നായിരുന്നു സമൂഹ മാധ്യമങ്ങള്‍ വിലയിരുത്തിയത് .


Previous Post Next Post
Kasaragod Today
Kasaragod Today