യുവതി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

 ഉദുമ: യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പനയാല്‍ ദേവന്‍ പൊടിച്ചപാറ എക്കാലിലെ സുകേഷിന്റെ ഭാര്യ ദിവ്യ(23)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ സ്വന്തം വീട്ടിലാണ് സംഭവം. മൂന്ന് വയസുള്ള കൃഷ്ണദിയ മകളാണ്. പ്രകാശന്റെയും ശകുന്തളയുടെയും മകളാണ് ദിവ്യ. സഹോദരങ്ങള്‍: ദീപിക, ദീക്ഷിത. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാആസ്പത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.


Previous Post Next Post
Kasaragod Today
Kasaragod Today