നാലുപതിറ്റാണ്ട് കാലം ലീഗ് കുത്തകയാക്കിയ തിരൂര് വെട്ടം പഞ്ചായത്തില് എല്ഡിഎഫ് ഭരണം


 തിരൂര് > നാലുപതിറ്റാണ്ട് കാലം ലീഗ് കുത്തകയാക്കിയ തിരൂര് വെട്ടം പഞ്ചായത്തില് എല്ഡിഎഫ് ഭരണം. പ്രസിഡന്റായി നെല്ലാഞ്ചേരി നൗഷാദും വൈസ് പ്രസിഡന്റായി രജനി മുല്ലയിലും തെരെഞ്ഞെടുക്കപ്പെട്ടു. വെട്ടം പഞ്ചായത്ത് രൂപീകരിച്ച ശേഷം ആദ്യമായാണ് സിപിഐ എം നേതൃത്വത്തില് ഭൂരിപക്ഷത്തോടെ ഭരണം ലഭിക്കുന്നത്. 


1980ല് കോണ്ഗ്രസിലെ ഒരു വിഭാഗം ലീഗുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടര്ന്ന് 4 സീറ്റ് മാത്രമുണ്ടായിരുന്ന സിപിഐ എമ്മിലെ പി പി അബ്ദുള്ളക്കുട്ടിയെ പ്രസിഡന്റാക്കിയതൊഴിച്ചാല് മുസ്ലീം ലീഗിന്റെ കോട്ട തകര്ത്താണ് ഇതാദ്യമായി എല്ഡിഎഫ് ഭരണത്തിലേറിയത്. 20 അംഗ പഞ്ചായത്തില് സിപിഐ എം പത്ത് സീറ്റില് വിജയിച്ചിരുന്നു.


മുസ്ലിം ലീഗ്-നാല് സീറ്റ്, കോണ്ഗ്രസ്-മൂന്ന് സീറ്റ്, ലീഗ് റിബറലുകള്-രണ്ട്, ഒരു സ്വതന്ത്ര എന്നിങ്ങനെയാണ് കക്ഷിനില. 


ലീഗ് റിബലുകള് യുഡിഎഫ് പ്രസിഡന്റ് സ്ഥാനാര്ത്ഥിയായ കെ സൈനുദീനെ പിന്തുണച്ചു. ഇതോടെ ഒമ്ബതിനെതിരെ പത്തു വോട്ടുകള്ക്ക് പ്രസിഡന്റായി നെല്ലാഞ്ചേരി നൗഷാദും വൈസ് പ്രസിഡന്റായി മുല്ലയില് രജനിയും തെരെഞ്ഞെടുക്കപ്പെട്ടു. ഏക സ്വതന്ത്ര അംഗം തെരഞ്ഞെടുപ്പില് നിന്നും വിട്ടുനിന്നു. 


വാര്ഡ് 17ല്ലീഗിലെ കളരിക്കല് ജലീലിനെ 96 വോട്ടിന് പരാജയപ്പെടുത്തിയാണ് നൗഷാദ് ആദ്യമായി ജനപ്രതിനിധിയാവുന്നത്. എസ്‌എഫ്‌ഐയിലൂടെയാണ് നൗഷാദിന്റെ പൊതു ജീവിതത്തിലേക്കുള്ള കടന്നു വരവ്. സിപിഐ എം പ്രവര്ത്തകനാണ് . വെട്ടം നെല്ലാഞ്ചേരി അബ്ദുള്ളക്കുട്ടി ഹാജി-ജമീല ദമ്ബതികളുടെ മകനാണ്. ഭാര്യ ജസീറ. മക്കള്: ഫാത്തിമ ദിന, ഫാത്തിമ റഷ, മെഹറിന് മാഷ. 


പഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മുല്ലയില് രജനി സിപിഐഎം വെട്ടം ലോക്കല് കമ്മറ്റിയംഗമാണ്. വാര്ഡ് 4ല് നിന്നും രണ്ട് തവണ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണ യുഡിഎഫ് കോട്ടയായ വാര്ഡ് 5ല് നിന്നും 104 വോട്ടിന് ചാളക്കപ്പറമ്ബില് സിന്ധുവിനെ പരാജയപ്പെടുത്തി വാര്ഡ് പിടിച്ചെടുക്കുകയായിരുന്നു. 


ലീഗ് മണ്ഡലം നേതാവും മുന് പഞ്ചായത്തു പ്രസിഡന്റുമായ പി സൈനുദീനടക്കം' രണ്ട് പ്രമുഖ നേതാക്കളെ പരാജയപ്പെടുത്തിയ റിബലുകളുടെ സഹായത്തോടെയാണ് യുഡിഎഫ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് മല്സരത്തിനിറങ്ങിയത്. 


പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നെല്ലാഞ്ചേരി നൗഷാദിനെയും വൈസ് പ്രസിഡന്റ് മുല്ലയില് രജനിയേയും വന് ആവേശത്തിലാണ് പ്രവര്ത്തകര് സ്വീകരിച്ചത്. വെട്ടത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമെന്നും അഴിമതി വിരുദ്ധ ജനതാല്പര്യങ്ങള് മുന്നിര്ത്തി ഭരണം നടത്തുമെന്നും പ്രസിഡന്റ് നെല്ലാഞ്ചേരി നൗഷാദ് പറഞ്ഞു. സിപിഐ എം ഏരിയാ സെക്രട്ടറി അഡ്വ പി ഹംസക്കുട്ടി, തിരൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ യു സൈനുദീന്, സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ കൊടക്കാട് ബഷീര്, പി ജിഷി, ലോക്കല് സെക്രട്ടറി എന് എസ് ബാബു, ഐഎന്‌എല് നേതാവ് കെ പി അബ്ദുറഹിമാന് ഹാജി എന്നിവര് ഹാരാര്പ്പണം നടത്തി. തുടര്ന്ന് ആലിശ്ശേരി വരെ ആഹ്ലാദ പ്രകടനം നടത്തി.


Previous Post Next Post
Kasaragod Today
Kasaragod Today