കാസർകോട്: ജില്ലയിൽ 60 വയസ്സിനു മുകളിലുള്ളവർക്കുള്ള വാക്സിനേഷൻ തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ഡോ. എ.വി.രാംദാസ് അറിയിച്ചു. ജില്ലയിൽ തിരഞ്ഞെടുത്ത 10 വാക്സിനേഷൻ കേന്ദ്രങ്ങളായ താലൂക്കാസ്പത്രി തൃക്കരിപ്പൂർ, സാമൂഹികാരോഗ്യ കേന്ദ്രം ബേഡഡുക്ക, മഞ്ചേശ്വരം, കുടുബരോഗ്യ കേന്ദ്രം കരിന്തളം, വെള്ളരിക്കുണ്ട്, ആനന്ദാശ്രമം, എണ്ണപ്പാറ, മുള്ളേരിയ, ചിറ്റാരിക്കാൽ, ചട്ടഞ്ചാൽ എന്നിവടങ്ങളിൽ വെച്ചാണ് വാക്സിനേഷൻ നൽകുന്നത്.ഒരു കേന്ദ്രത്തിൽ 200 പേർക്കുവീതം ആകെ 2000 പേർക്ക് വാക്സിൻ നൽകുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കി. രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ചുവരെയാണ് സമയം. ആശാവർക്കർമാർ മുഖേന മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് വാക്സിൻ നൽകുന്നത്. 60 വയസ്സിനുമുകളിലുള്ള മുതിർന്ന പൗരന്മാർ ആശാവർക്കർമാർ മുഖേന മുൻകൂട്ടി രജിസ്റ്റർ ചെയ്ത് വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തി വാക്സിൻ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
കാസർകോട് ജില്ലയിൽ 60-വയസ്സിന് മുകളിലുള്ളവർക്കുള്ള വാക്സിനേഷൻ ഇന്ന് മുതൽ തുടങ്ങും
mynews
0