കാസർകോട്ട് യോഗിക്കെതിരെ പ്രതിഷേധത്തിന് സാധ്യത,സുരക്ഷയൊരുക്കുന്നത് മൂന്ന് സംസ്ഥാനങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥർ, തലപ്പാടി വരെ കർണാടക പോലീസിന് ചുമതല

 കാസർകോട് ∙ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദർശനത്തോടനുബന്ധിച്ച് ജില്ലയിൽ സുരക്ഷ ശക്തമാക്കി. വിമാനമാർഗം മംഗളൂരുവിൽ നിന്നെത്തുന്ന യോഗി ആദിത്യനാഥ് റോഡ് മാർഗമാണ് സമ്മേളന നഗരിയായ താളിപ്പടുപ്പിലെത്തുന്നത്. വിമാനത്താവളം മുതൽ  തലപ്പാടി അതിർത്തി വരെ കർണാടക പൊലീസും അതിർത്തി മുതൽ കാസർകോട് താളിപ്പടുപ്പ് വരെ കേരള പൊലീസും ചേർന്നു സുരക്ഷയൊരുക്കും.  ഇതിനു പുറമേ ഉത്തർപ്രദേശിൽ നിന്നുള്ള  എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക  സുരക്ഷാ സംഘവും പരിശോധന നടത്തും.


വൈകിട്ട് 3 നു തുടങ്ങുന്ന പരിപാടി സമാപിക്കുന്നതു വരെ വിദ്യാനഗർ മുതൽ കുമ്പള വരെയുള്ള ദേശീയപാതയിലൂടെയുള്ള ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 

അതേ സമയം ജില്ലയിലെത്തുന്ന ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് ജനകീയ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് നഗരത്തില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today