മുസ്ലീം ലീഗില്‍ വനിതാ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നതിന് എതിരെ സമസ്‌ത നേതാവ് അബ്‌ദു സമദ് പൂക്കോട്ടൂര്‍. ഒഴിച്ചു കൂടാനാവാത്ത സാഹചര്യങ്ങളില്‍ സംവരണ സീറ്റുകളില്‍ മാത്രമെ സ്ത്രീകളെ മല്‍സരിപ്പിക്കാവൂ എന്ന എസ്.വൈ.എസ് സെക്രട്ടറി അബ്‌ദു സമദ് പൂക്കോട്ടൂരിന്‍റെ തീരുമാനം തെരഞ്ഞെടുപ്പില്‍ ലീഗിനെ പ്രതിസന്ധിയിലാക്കും.
തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗില്‍ നിന്ന് ഒരു വനിതാ സ്ഥാനാര്‍ഥിയുണ്ടാകുമെന്ന ചര്‍ച്ചകള്‍ക്കിടെയാണ് സമസ്‌ത നേതാവിന്റെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. പൊതുവിഭാഗത്തിന് മത്സരിക്കാവുന്ന സീറ്റുകളില്‍ മുസ്ലീം സ്‌ത്രീകളെ മത്സരിപ്പിക്കണോ എന്ന കാര്യം ചിന്തിക്കണമെന്നും ലീഗ് മറിച്ചാണ് തീരുമാനിക്കുന്നതെങ്കില്‍ ഫലം എന്താവുമെന്ന് കാത്തിരുന്ന് കാണേണ്ടി വരുമെന്നുമാണ് സമദ് പൂക്കോട്ടൂര്‍ പറയുന്നത്.
ഖമറുന്നീസ് അന്‍വര്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബ് ലീഗ് സ്ഥാനാര്‍ത്ഥിയായെങ്കിലും അതിനു ശേഷം കാലങ്ങളായി വനിതകള്‍ക്ക് ആര്‍ക്കും പാര്‍ട്ടി അവസരങ്ങള്‍ നല്‍കിയിരുന്നില്ല. ഇപ്രാവശ്യം മാറ്റമുണ്ടാകുമെന്ന ചര്‍ച്ചകള്‍ക്കിടെയാണ് സമസ്‌ത നേതാവിന്റെ പ്രതികരണം. മുസ്ലീം ലീഗിന്റെ വോട്ടുബാങ്കായ സമസ്‌തയില്‍ നിന്ന് എതിര്‍പ്പുയര്‍ന്നാല്‍ വനിതാ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്ന കാര്യം ലീഗ് ആലോചിക്കാനിടയില്ല