യുവാവിനെ കാറില്‍ തട്ടിക്കൊണ്ടു പോയി കാല് തല്ലിയൊടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

 വിദ്യാനഗര്‍: വീട്ടില്‍ അതിക്രമിച്ചു കയറി യുവാവിനെ കാറില്‍ തട്ടിക്കൊണ്ടു പോയി കാല് തല്ലിയൊടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. മൂന്നു പേരെ തിരയുന്നു. മുട്ടത്തൊടി വലിയമൂല തൈവളപ്പ് സഹല മന്‍സിലില്‍ അബ്ദുല്‍ അസ്‌ലം കൊറക്കോടാ(40)ണ് അറസ്റ്റിലായത്. വിദ്യാനഗര്‍ സി.ഐ. ശ്രീജിത്ത് കൊടോരിയുടെ നേതൃത്വത്തിലാണ് അറസ്റ്റ്. ആലംപാടി എര്‍മാളം സഫ മന്‍സിലിലെ ഷിബിലി(27)നെ തട്ടിക്കൊണ്ടു പോയി അക്രമിച്ച കേസിലാണ് അറസ്റ്റ്. വധശ്രമം, തട്ടിക്കൊണ്ടു പോകല്‍, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് സംഘത്തിനെതിരെ കേസെടുത്തിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെയാണ് വീട്ടിലെത്തിയ സംഘം ഷിബിലിയെ കാറില്‍ തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് കാല്‍ തല്ലിയൊടിച്ച ശേഷം അനന്തപുരത്തിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു.

പരിക്കേറ്റ ഷിബിലി മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ വിനോദ്, സിയാദ്, നിഷാന്ത് എന്നിവര്‍ പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today

Artic