ചട്ടഞ്ചാല്‍: പൊയിനാച്ചിയിലെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍ കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി കാരാട്ട് നൗഷാദി(46)നെ മേല്‍പ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം മേയിലാണ് പൊയിനാച്ചി ക്രിസ്ത്യന്‍ പള്ളിക്ക് സമീപത്തെ വാടകക്വാര്‍ട്ടേഴ്സില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷണം പോയത്. രാത്രി ക്വാര്‍ട്ടേഴ്സിലെ താമസക്കാര്‍ ഉറങ്ങുന്നതിനിടെയായിരുന്നു മോഷണം. ഇതുസംബന്ധിച്ച് മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ ആദ്യം പ്രതിയെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീടാണ് കാരാട്ട് നൗഷാദാണ് മൊബൈല്‍ഫോണ്‍ മോഷണത്തിന് പിന്നിലെന്ന് വ്യക്തമായത്. മുപ്പതോളം മോഷണക്കേസുകളിലും കഞ്ചാവ്, മയക്കുമരുന്ന്, അക്രമക്കേസുകളിലും പ്രതിയായകാരാട്ട് നൗഷാദ് കാഞ്ഞങ്ങാട്, കുണിയ, കാസര്‍കോട് ഭാഗങ്ങളില്‍ മാറിമാറി താമസിച്ചാണ് വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. 2020 ഒക്ടോബറില്‍ കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ നീലേശ്വരം പള്ളിക്കരയില്‍വെച്ച് കൂട്ടാളിയായ തളങ്കര സ്വദേശിക്കൊപ്പം നൗഷാദ് പൊലീസ് പിടിയിലായിരുന്നു. ഈ കേസില്‍ റിമാണ്ടിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ നൗഷാദിനെ ഇന്നലെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മേല്‍പ്പറമ്പ് പൊലീസ് പിടികൂടിയത്. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ പരാക്രമം നടത്തിയ കേസിലും നൗഷാദ് പ്രതിയാണ്.
പൊയിനാച്ചിയിൽ നിന്ന് മൊബൈൽ കവർന്നകേസിലും, കഞ്ചാവ് മയക്കു മരുന്ന് കേസുൾപ്പടെ മുപ്പതോളം കേസിലെ പ്രതിയുമായ കാരാട്ട് നൗഷാദ് അറസ്റ്റിൽ
mynews
0