കൂഡ്‌ലു സഹകരണ ബാങ്ക്‌ കൊള്ള, ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

 കാസര്‍കോട്‌: കൂഡ്‌ലു സഹകരണ ബാങ്ക്‌ കൊള്ളയടിച്ച കേസില്‍ ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. കൂഡ്‌ലു, ചൗക്കി, കുന്നില്‍ ഹൗസിലെ അബ്‌ദുല്‍ മഷൂഖി(30)നെയാണ്‌ വിദ്യാനഗര്‍ ഇന്‍സ്‌പെക്‌ടര്‍ ശ്രീജിത്ത്‌ കൊടേരിയും സംഘവും അറസ്റ്റു ചെയ്‌തത്‌. ഇന്നു രാവിലെ വീട്ടില്‍ വച്ചായിരുന്നു അറസ്റ്റ്‌.ചെങ്കള, സന്തോഷ്‌ നഗറില്‍വച്ച്‌ അഞ്ചുലക്ഷം രൂപ സംഘം ചേര്‍ന്ന്‌ തട്ടിയെടുത്ത കേസിലും ഇയാള്‍ പ്രതിയാണെന്നു പൊലീസ്‌ പറഞ്ഞു. പ്രതിയെ ഇന്നുകോടതിയില്‍ ഹാജരാക്കുമെന്നു കൂട്ടിച്ചേര്‍ത്തു.


Previous Post Next Post
Kasaragod Today
Kasaragod Today