നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റുചെയ്തു

 വിദ്യാനഗര്‍: നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയെ വിദ്യാനഗര്‍ സി.ഐ. ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു. ചെര്‍ക്കള ബംബ്രാണി നഗറിലെ മൊയ്തീന്‍കുഞ്ഞി (41)യാണ് അറസ്റ്റിലായത്. 2012ല്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അടിപിടിക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മൊയ്തീന്‍കുഞ്ഞി വിവിധ സ്റ്റേഷനുകളിലായി ആറ് കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നേരത്തെ ഹാഷിഷ് ഓയിലുമായി പിടിയിലായിരുന്നു. ഇരട്ട പാസ്‌പോര്‍ട്ട് സമ്പാദിച്ചതും യുവാവിന്റെ കാല് അടിച്ചുതകര്‍ത്തതും ഉള്‍പ്പെടെയുള്ള കേസുകള്‍ മൊയ്തീന്‍കുഞ്ഞിക്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ആദ്യഭാര്യയെ മര്‍ദ്ദിച്ചതായും പരാതിയുണ്ടായിരുന്നു. കോഴിക്കോട്ട് ഒളിവില്‍ കഴിഞ്ഞുവരികയായിരുന്ന പ്രതി ചെര്‍ക്കളയിലെ ക്വാര്‍ട്ടേഴ്‌സില്‍ കഴിയുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് വിദ്യാനഗര്‍ സി.ഐയും സംഘവും ഇന്ന് രാവിലെ പരിശോധന നടത്തിയത്. ഇവിടെവെച്ചാണ് അറസ്റ്റുചെയ്തത്.


Previous Post Next Post
Kasaragod Today
Kasaragod Today