ആസ്റ്റർ മിംസ് കണ്ണൂരിൽ സംപൂർണ്ണ പിഡിയാട്രിക്ക്സ് സെൻ്റർ ഓഫ് എക്സലൻസ് ആരംഭിച്ചു

 കണ്ണൂർ: കണ്ണൂരിലെ ആരോഗ്യ രംഗത്ത് മികച്ച രീതിയിലുള്ള ചികിത്സാ സൗകര്യങ്ങൾ ഒരുക്കി മുന്നേറുന്ന ആസ്റ്റർ മിംസ് കണ്ണൂരിൽ സംപൂർണ്ണ

പിഡിയാട്രിക്ക്സ് സെൻ്റർ ഓഫ് എക്സലൻസ് ആരംഭിച്ചിരിക്കുന്നു. അത്യാധുനീക സൗകര്യങ്ങളോടകൂടി പ്രവർത്തിക്കുന്ന PlCU, NICU, ഔട്ട് ബോൺ NICU, 24 മണിക്കൂറും പ്രവർത്തിക്കുന്ന പിഡിയാട്രിക്ക്സ് ഡിപ്പാർട്ട്മെൻ്റുമാണ് കണ്ണൂർ ആസ്റ്റർ മിംസിൽ ഉള്ളത്. പിഡിയാട്രിക്സ് ഡിപ്പാർട്ട്മെൻ്റ് ഹെഡ് ഡോക്ടർ നന്ദകുമാർ എം.കെ യുടെ നേതൃത്വത്തിലാണ് ഈ ഡിപ്പാർട്ട്മെൻ്റ് പ്രവർത്തിക്കുന്നത്. ഡോകടർ വീണാകുമാരി എം, ഡോക്ടർ മായ.സി.സി, ഡോകടർ അമൃത.എം,

ഡോക്ടർ പ്രത്യുഷ, നിയോനറ്റോളജി വിഭാഗം സീനിയർ സ്പെഷലിസ്റ്റ് ഡോകടർ ശ്രീകാന്ത് സി നായനാർ, ഡോകടർ ഗോകുൽ ദാസ് പി.കെ, പി ഡിയാട്രിക്ക്സ് ഓർത്തോ വിഭാഗം ഡോക്ടർ ഇംത്യാസ് വി .കെ ,പിഡിയാട്രിക്ക് ന്യൂറോ സർജൻ ഡോക്ടർ മഹേഷ് ഭട്ട് എന്നിവരെ കൂടാതെ പിഡിയാക്ട്രിക്സ് ന്യൂറോളജിയിൽ ഡോകടർ സമിലു മോഹൻലാൽ, പിഡിയാട്രിക്സ് നെഫ്രോളജിയിൽ ഡോക്ടർ രഹന കെ റഹ്മാൻ, പിഡിയാട്രിക്സ് ഗ്യാസ്ട്രോ വിഭാഗത്തിൽ ഡോകടർ വിനീത വിജയരാഘവൻ, പിഡിയാട്രിക്സ് കാർഡിയോളജി വിഭാഗത്തിൽ ഡോക്ടർ രേണു വി.കുറുപ്പ്, ഡോക്ടർ രമാദേവി കെ എസ്

പിഡിയാട്രിക്സ് ഹെമറ്റോളജി വിഭാഗത്തിൽ ഡോക്ടർ കേശവൻ എം.ആർ എന്നിവരുടെ സേവനവും ഇനി മുതൽ ലഭ്യമാകും. 


 കേരളത്തില്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ സ്ഥാപിതമായതിന്റെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി ഗുരുതര രോഗബാധിതരായ നിര്‍ധന കുടുംബത്തിലെ കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ശസ്ത്രക്രിയയും ചികിത്സയും നല്‍കുന്ന പദ്ധതിക്ക് ആസ്റ്റര്‍ മിംസില്‍ തുടക്കം കുറിച്ചു. കുഞ്ഞുങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഭീമമായ ചെലവിന് മുന്‍പില്‍ പകച്ച് നില്‍ക്കുന്ന രക്ഷിതാക്കള്‍ക്കും കുടുംബങ്ങള്‍ക്കും വലിയ ആശ്വാസമായിരിക്കും ഈ പദ്ധതി എന്ന് ആസ്റ്റര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ പദ്മശ്രീ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ലക്ഷക്കണക്കിന് രൂപ ചികിത്സ ചെലവ് വരുന്ന കരള്‍ മാറ്റിവെക്കല്‍, വൃക്ക മാറ്റിവെക്കല്‍, ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ്, കാന്‍സര്‍ ശസ്ത്രക്രിയകള്‍ മുതലായവയാണ് തികച്ചും സൗജന്യമായി ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ നിര്‍വ്വഹിക്കുന്നത്.


ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ്, സന്നദ്ധ സേവന സംഘടനകള്‍, സ്വതന്ത്ര വ്യക്തികള്‍ മുതലായവരുടെ സഹായത്തോടെയാണ് ചികിത്സയ്ക്കും സര്‍ജറിക്കും ആവശ്യമായ ചെലവ് കണ്ടെത്തുന്നത്. 


ബി പി എല്‍ പരിധിയില്‍ ഉള്‍പ്പെടുന്നവരെയാണ് ആനുകൂല്യത്തിനായി പരിഗണിക്കുന്നത്. പദ്ധതികളെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും ബുക്കിങ്ങിനും വിളിക്കുക: +91 6235000505


പത്ര സമ്മേളനത്തില്‍ ആസ്റ്റര്‍ മിംസ് നോര്‍ത്ത് കേരള സി ഇ ഒ ഫര്‍ഹാന്‍ യാസിന്‍, ഡോക്ടർ. നന്ദകുമാർ എം കെ  ഡോക്ടർ ശ്രീകാന്ത് സി നായനാർ, ഡോക്ടർ ഗോകുൽ ദാസ് പി.കെ എന്നിവര്‍ പങ്കെടുത്തു.


Previous Post Next Post
Kasaragod Today
Kasaragod Today