കണ്ണപുരത്ത് നിന്നും മോഷണം പോയ ബൈക്ക്‌ കാസർഗോട്ട് റോഡരുകില്‍ കത്തിയ നിലയില്‍

 കാസര്‍കോട്‌: കണ്ണപുരം പൊലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ നിന്നു മോഷണം പോയ ബൈക്ക്‌ കാസര്‍കോട്ട്‌ റോഡരുകില്‍ കത്തിച്ച നിലയില്‍ കണ്ടെത്തി. മീന്‍മാര്‍ക്കറ്റിന്‌ സമീപം കൊറക്കോട്‌ റോഡിലാണ്‌ ബൈക്ക്‌ കത്തിയ നിലയില്‍ കാണപ്പെട്ടത്‌. കണ്ണപുരം പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ പള്ളിച്ചാല്‍, വലിയപുരയില്‍ സുഹൈലിന്റെ ബൈക്ക്‌ ഇക്കഴിഞ്ഞ 17ന്‌ രാത്രിയാണ്‌ മോഷണം പോയത്‌. വീട്ടുമുറ്റത്ത്‌ നിര്‍ത്തിയിട്ടതായിരുന്നു. ഇതു സംബന്ധിച്ച്‌ പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തിരുന്നു.

അന്വേഷണം തുടരുന്നതിനിടയിലാണ്‌ മോഷണം പോയ ബൈക്ക്‌ കാസര്‍കോട്ട്‌ കത്തിയ നിലയില്‍ കാണപ്പെട്ടത്‌. തീ പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കത്തിയതോ, കത്തിച്ചതോയെന്ന കാര്യത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ്‌ പറഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today

Artic