കാഞ്ഞങ്ങാട്: ഹൊസ് ദുര്‍ഗ്ഗ് മാരിയമ്മന്‍ ക്ഷേത്രം ജീവനക്കാരന്റെ സ്‌കൂട്ടര്‍ മോഷ്‌ടിച്ച് കടത്തുന്നതിനിടയില്‍ യുവാവ് അറസ്റ്റില്‍. ചട്ടഞ്ചാല്‍ തെക്കില്‍, മാങ്ങാടന്‍ ഹൗസില്‍ എം മുഹമ്മദ് നവാസി(22)നെയാണ് അറസ്റ്റ് ചെയ്‌തത്. ഹൊസ്‌ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ വെള്ളൂരിലെ ദീപക്കിന്റെ സമയോചിത ഇടപെടലിനെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്. ഏതാനും ദിവസം മുമ്പാണ് കുശാല്‍ നഗറിലെ സനോജിന്റെ സ്‌കൂട്ടര്‍ ക്ഷേത്ര പരിസരത്ത് നിന്ന് മോഷണം പോയത്. ഇതു സംബന്ധിച്ച് പൊലീസ് കേസെടുക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം ഈ സ്‌കൂട്ടര്‍ പയ്യന്നൂര്‍, എടാട്ട് കണ്ടാണ് ദീപകിന് സംശയം തോന്നിയത്. തുടര്‍ന്ന് പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. പയ്യന്നൂര്‍ പ്രിന്‍സിപ്പല്‍ എസ് ഐ കെ ടി ബിജിത്തിന്റെ സഹായത്തോടെ സ്‌കൂട്ടറും പ്രതിയെയും പയ്യന്നൂര്‍ സ്റ്റേഷനില്‍ എത്തിച്ചു. വിവരമറിഞ്ഞ് എത്തിയ ഹൊസ്‌ദുര്‍ഗ്ഗ് ഇന്‍സ്‌പെക്‌ടര്‍ പി കെ മണിയുടെ നേതൃത്വത്തില്‍ എസ് ഐ വിജേഷും സംഘവും പ്രതിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്‌തു. നവാസിനെതിരെ കാസര്‍കോട്, ചന്തേര ഉള്‍പ്പെടെ നിരവധി സ്റ്റേഷനുകളില്‍ കേസുള്ളതായി പൊലീസ് പറഞ്ഞു.
മോഷ്‌ടിച്ച സ്‌കൂട്ടറുമായി തെക്കില്‍ സ്വദേശി അറസ്റ്റില്‍
mynews
0