കേ​ര​ള​ത്തി​ല്‍ നി​ന്നും ക​ര്‍​ണാ​ട​ക​ത്തി​ലേ​ക്ക് ക​ട​ക്കാ​ന്‍ വ്യാ​ജ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍; കുടുങ്ങിയത് നിരവധി പേര്‍

 ഇ​രി​ട്ടി: കേ​ര​ള​ത്തി​ല്‍ നി​ന്നും ക​ര്‍​ണാ​ട​ക​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ക​ര്‍​ണാ​ട​ക ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍​ബ​ന്ധ​മാ​ക്കി​യ​തോ​ടെ വ്യാ​ജ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​യി എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി. ഇ​തോ​ടെ മാ​ക്കൂ​ട്ടം അ​തി​ര്‍​ത്തി ചെ​ക്ക് പോ​സ്റ്റി​ല്‍ കു​ട​ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​യി എ​ത്തി​യ നി​ര​വ​ധി പേ​രെ പി​ടി​കൂ​ടി​യ​തോ​ടെ​യാ​ണ് ചെ​ക്ക് പോ​സ്റ്റി​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. നി​ല​വി​ല്‍ ആ​ര്‍​ടി​പി​സി ആ​ര്‍ ടെ​സ്റ്റ് ന​ട​ത്തി കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​ണെ​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​യി എ​ത്തു​ന്ന​വ​രെ​യാ​ണ് അ​തി​ര്‍​ത്തി ക​ട​ത്തി വി​ടു​ന്ന​ത്.




Previous Post Next Post
Kasaragod Today
Kasaragod Today