കാസർകോട് ജില്ലയിലെ ബി.എസ്.പി. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു, മഞ്ചേശ്വരം കെ സുന്ദര മത്സരിക്കും കാഞ്ഞങ്ങാട്ട് സ്വതന്ത്രനെ പിന്തുണക്കും

കാസർകോട്:ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ബി.എസ്.പി.യും പാർട്ടി പിന്തുണക്കുന്ന സ്വതന്ത്രരും മത്സരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് പി.ചന്ദ്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു. മഞ്ചേശ്വരം-കെ.സുന്ദര (മഞ്ചേശ്വരം മണ്ഡലം പ്രസി.), കാസർകോട്- കെ.പി.വിജയൻ (കാസർകോട് മണ്ഡലം പ്രസി.), ഉദുമ -പി.ചന്ദ്രൻ (ജില്ലാ പ്രസിഡന്റ്), തൃക്കരിപ്പൂർ-കുഞ്ഞമ്പു കൂങ്ങോട് എന്നിവരാണ് ബി.എസ്.പി. സ്ഥാനാർഥികൾ. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ ബി.എസ്.പി. പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയായി കൃഷ്ണൻ പരപ്പച്ചാൽ മത്സരിക്കും. എൻഡോസൾഫാൻ പാക്കേജ് നടപ്പാക്കുന്നതിലെ സർക്കാറിന്റെ വീഴ്ച, ആഴക്കടൽ മത്സ്യബന്ധന അഴിമതി, വാളയാർ കേസ് തുടങ്ങിയ വിഷയങ്ങൾ ബി.എസ്.പി.ക്ക് തിരഞ്ഞെടുപ്പിൽ വോട്ടായി മാറുമെന്ന് നേതാക്കൾ അവകാശപ്പെട്ടു. ജില്ലയിലാകെ 25000 വോട്ട് നേടാനാണ് പാർട്ടി ലക്ഷ്യമിടുന്നതെന്നും നേതാക്കൾ പറഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today