രാമക്ഷേത്രവും മുത്തലാക്കും നടപ്പിലാക്കി, അടുത്ത് തന്നെ ഏകീകൃത സിവില്‍ കോഡും കൊണ്ട് വരുമെന്ന് രാജ്നാഥ് സിങ്, മുസ്ലിം വ്യെക്തിഗത നിയമം ഇനിയുണ്ടാവില്ലെന്നും കേന്ദ്ര പ്രതിരോധമന്ത്രി

 ലഖ്‌നൗ: ഭാരതത്തില്‍ രാമക്ഷേത്ര വാഗ്ദാനം പോലെ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനും ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ലഖ്‌നൗവില്‍ ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


“രാമക്ഷേത്രത്തെക്കുറിച്ച്‌ പറയുമ്ബോള്‍ ആളുകള്‍ ഞങ്ങളെ പരിഹസിക്കുന്നു, മറ്റൊന്നിനെക്കുറിച്ചും നിങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാനില്ലെന്നുമാണ് പറയുന്നത്. എന്നാല്‍ പൂര്‍ത്തീകരിച്ച വാഗ്ദാനത്തെക്കുറിച്ചാണ് ഞങ്ങള്‍ സംസാരിക്കുന്നത്. രാമക്ഷേത്രം പോലെ മുത്തലാഖ് നിര്‍ത്തലാക്കുമെന്ന വാഗ്ദാനവും നടപ്പാക്കി. അടുത്തതായി ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച്‌ ഞങ്ങള്‍ നല്‍കിയ വാഗ്ദാനവും നടപ്പാക്കും- രാജ്‌നാഥ് സിങ് വ്യക്തമാക്കി .“ഒരു മതത്തിനും വിശ്വാസത്തിനും എതിരായിരിക്കില്ല ഏകീകൃത സിവില്‍ കോഡ്. ഹിന്ദുവിനോ മുസ്ലീമിനോ ക്രിസ്ത്യാനികള്‍ക്കോ എതിരാവില്ല അത്. ഞങ്ങളുടെ രാഷ്ട്രീയം മനുഷ്യനും മനുഷ്യത്വത്തിനും വേണ്ടിയുള്ളതാണ് .” രാജ്‌നാഥ് സിങ് പറഞ്ഞു.


രാജ്യത്ത് വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍,പാരമ്ബരാഗത സ്വത്ത് കൈമാറ്റം എന്നീ വിഷയങ്ങള്‍ക്ക് ഏകീകൃത നിയമ നടപ്പാക്കുന്നതാണ് ഏകീകൃതസിവില്‍ കോഡ് . 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനമായിരുന്നു ഇത്. ഒരൊറ്റ സിവില്‍ കോഡ് വരുന്നതോടെ മുസ്ലീം വ്യക്തിനിയമം അടക്കമുള്ള പ്രത്യേക വിഭാഗങ്ങള്‍ക്കുള്ള നിയമ പരിഗണനകള്‍ ഇല്ലാതാകും.


വാഗ്ദാനങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ ജനങ്ങളുടെ വിശ്വാസത്തെ ബാധിക്കും. രാമജന്മഭൂമി വീണ്ടെടുക്കാനുള്ള ബിജെപി ശ്രമങ്ങള്‍ ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്നതില്‍ വഴിത്തിരിവായി. ബിജപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന് ജനങ്ങള്‍ വിശ്വസിച്ചു. അദ്ദേഹം പറഞ്ഞു .


എ ബി വാജ്‌പയ് ജനസംഘം അധ്യക്ഷനായിരിക്കുമ്ബോള്‍ ബിജെപി ഒരിക്കല്‍ സര്‍ക്കാര്‍ രൂപീകരിക്കുമോ എന്നു പോലും അറിയില്ലായിരുന്നു. എന്നാല്‍ ബിജെപി എല്ലായിടത്തും എന്ന മുദ്രാവാക്യം ഉണ്ടായിരുന്നു . ആ മുദ്രാവാക്യം ഇപ്പോള്‍ യാഥാര്‍ഥ്യമായെന്നും മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ തകര്‍ന്നു വീഴുകയാണെന്നും ബിജെപി ഒറ്റക്കെട്ടായി മുന്നോട്ട് കുതിക്കുകയാണെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.


Previous Post Next Post
Kasaragod Today
Kasaragod Today

Artic