കോവിഡിനിടയിലും യു.എ.ഇ സാമ്പത്തികരംഗത്ത് മുന്നേറ്റം

 അബൂദബി: കോവിഡ് പ്രതിസന്ധിക്കിടയിലും യു.എ.ഇയിൽ സാമ്പത്തിക പ്രവർത്തനങ്ങൾ വളരെ മെച്ചപ്പെടുന്നതായി സൂചിപ്പിക്കുന്നതാണ് 15 ദിവസത്തിനുള്ളിൽ 1500 പുതിയ വ്യക്തിഗത സ്ഥാപനങ്ങൾ തൊഴിൽ വിപണികളിലേക്ക് കടന്നത്. അബൂദബി, ദുബൈ, ഷാർജ എമിറേറ്റുകളിൽ 15 ദിവസത്തിനുള്ളിൽ 1500 ലധികം പുതിയ വ്യക്തിഗത സംരംഭങ്ങൾ തൊഴിൽ വിപണിയിലേക്ക് പ്രവേശിച്ചതായി നാഷനൽ ഇക്കണോമിക് രജിസ്ട്രി രേഖപ്പെടുത്തിയ കണക്കുകൾ കാണിക്കുന്നു. ഈ മാസം 15ന് രാജ്യത്തെ വ്യക്തിഗത സ്ഥാപനങ്ങളുടെ എണ്ണം 2,43,193 ആയി.


2020 തുടക്കം മുതൽ രാജ്യത്തെ ബിസിനസ് വീണ്ടെടുക്കലി​െൻറ അവസ്ഥയിലായിരുന്നു. ഫെഡറൽ ഗവൺമെൻറും പ്രാദേശിക സർക്കാറുകളും കഴിഞ്ഞമാസങ്ങളിൽ ആരംഭിച്ച ഉത്തേജക പാക്കേജ് സാമ്പത്തിക പ്രവർത്തനങ്ങളുടെ തുടർച്ചയായ വളർച്ചക്ക് ശക്തിപകർന്നു. യു.എ.ഇയിലെ ബിസിനസ് അന്തരീക്ഷത്തി​െൻറ ആകർഷണം വർധിപ്പിക്കുന്നതിനും കോവിഡ് കാലത്തെ ഉത്തേജക പാക്കേജ് മൊത്തത്തിൽ സംഭാവന നൽകി. മധ്യപൂർവദേശ രാജ്യങ്ങളിലെയും ലോകത്തിലെയും സംരംഭകരെയും നിക്ഷേപകരെയും ആകർഷിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നായി യു.എ.ഇ ഇപ്പോഴും നിലകൊള്ളുന്നു.


യു.എ.ഇയിലെ ബിസിനസ് സൂചികയുടെ ആകർഷണം നിർണയിക്കുന്നത് ബിസിനസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന നടപടിക്രമങ്ങളുടെ പാക്കേജ് അളക്കുന്നതിലൂടെയാണ്. ബിസിനസ് ആരംഭിക്കാനും കെട്ടിട അനുമതികൾ നേടാനുമുള്ള സമയദൈർഘ്യം, വൈദ്യുതി കണക്​ഷൻ, സ്വത്ത് രജിസ്​റ്റർ ചെയ്യൽ, വായ്പാ സൗകര്യം, നിക്ഷേപകരുടെ സംരക്ഷണം, നികുതി അടക്കൽ, അതിർത്തികൾക്കിടയിലുള്ള വ്യാപാരം, കരാറുകൾ നടപ്പാക്കൽ എന്നിവയുടെ നടപടി ക്രമങ്ങൾ ലഘൂകരിച്ചതോടെ ബിസിനസ് മേഖലയിലേക്കെത്തുന്നവരുടെ എണ്ണം വർധിക്കുന്നതിനും സാമ്പത്തിക പ്രവർത്തനങ്ങൾ മെച്ചപ്പെടുന്നതിനും കാരണമായി.


Previous Post Next Post
Kasaragod Today
Kasaragod Today

Artic