കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇടതു മുന്നണി സ്ഥാനാര്‍ത്ഥികള്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ ഇന്നുച്ചയോടെ കാഞ്ഞങ്ങാട് ആര്‍ ഡി ഒ യ്‌ക്കു മുമ്പാകെയാണ് പത്രികാ സമര്‍പ്പണം നടത്തിയത്. മുന്നണി നേതാക്കളും സി പി ഐ ഭാരവാഹികളും സംബന്ധിച്ചു. മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി സി എച്ച് കുഞ്ഞമ്പു കാസര്‍കോട് കലക്‌ട്രേറ്റിലാണ് പത്രികാ സമര്‍പ്പണം നടത്തിയത്. കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരന്‍, കെ കുഞ്ഞിരാമന്‍ എം എല്‍ എ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്‌ഠന്‍, മൊയ്‌തീന്‍ കുഞ്ഞി കളനാട് തുടങ്ങിയവര്‍ സംബന്ധിച്ചു.തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി എം രാജഗോപാലന്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലാണ് പത്രികാ സമര്‍പ്പിച്ചത്. മഞ്ചേശ്വരത്തു മത്സരിക്കുന്ന വി വി രമേശനും, കാസര്‍കോട്ടെ എം എ ലത്തീഫും 18ന് പത്രികാ സമര്‍പ്പണം നടത്തും.
കാസര്‍കോട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി എന്‍ എ നെല്ലിക്കുന്ന് നാളെ പത്രിക സമര്‍പ്പിക്കും.മഞ്ചേശ്വരം മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി എ കെ എം അഷ്‌റഫും നാളെ പത്രിക നല്‍കുന്നതാണ്.കാഞ്ഞങ്ങാട്ടെ ബി ജെ പി സ്ഥാനാര്‍ത്ഥി ബല്‍രാജ് ഇന്നുച്ച കഴിഞ്ഞ് പത്രിക സമര്‍പ്പിക്കും.