മുള്ളേരിയ: നാലു ദിവസം മുമ്പ് കാണാതായ യുവാവിനെ കാട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെട്ടണിഗെ, കായര്‍പദവിലെ ഗോപാല-സുശീല ദമ്പതികളുടെ മകന്‍ ആനന്ദ (35)യാണ് മരിച്ചത്. വീട്ടില്‍ നിന്ന് അരകിലോമീറ്റര്‍ അകലെയുള്ള കാട്ടിനകത്താണ് തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഈ മാസം 10ന് ജോലിക്കാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പല സ്ഥലങ്ങളിലും അന്വേഷിച്ചുവെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്ന് ആദൂര്‍ പൊലീസില്‍ പരാതി നല്‍കി. കേസെടുത്തു അന്വേഷിച്ചു വരുന്നതിനിടയിലാണ് ഇന്നലെ ഉച്ചയ്‌ക്ക് മൃതദേഹം അഴുകി തുടങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഭാര്യ: സുമതി. മക്കള്‍: അശ്വിനി, അക്ഷിത്. സഹോദരങ്ങള്‍: യമുന, ലളിത, ചന്ദ്രന്‍.
നാലു ദിവസം മുമ്പ് കാണാതായ യുവാവിനെ കാട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
mynews
0