നെടുമ്പാശേരി∙ യുവതി അടിവസ്ത്രങ്ങൾക്കുളളിലൊളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കിലോഗ്രാം കഞ്ചാവ് വിമാനത്താവളത്തിൽ സിഐഎസ്എഫ് പിടികൂടി. രാവിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബഹ്‌റൈനിലേക്ക് പോകാനെത്തിയ 25 വയസുള്ള തൃശൂർ സ്വദേശിനിയാണ് പിടിയിലായത്.
ദേഹപരിശോധനകൾക്കിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥയാണ് അടിവസ്ത്രങ്ങൾക്കുള്ളിൽ ചെറിയ പാക്കറ്റുകളിലായി ഒളിപ്പിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. യുവതിയെയും കഞ്ചാവും നെടുമ്പാശേരി പൊലീസിനു കൈമാറി.