കോവാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിക്കാന്‍ കാസര്‍ഗോഡ് ആറ് കേന്ദ്രങ്ങള്‍

 കാസര്‍ഗോഡ്: ജില്ലയില്‍ ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളിലായി കോവാക്‌സിന്‍ സ്വീകരിച്ച 4000 ഓളം കോവിഡ് മുന്നണി പോരാളികള്‍ക്കുള്ള രണ്ടാം ഡോസ് കോവാക്‌സിന്‍ മാര്‍ച്ച്‌ 18, 22, 25, 29,ഏപ്രില്‍ ഒന്ന് തീയ്യതികളില്‍ ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ നല്‍കും. എഫ്‌എച്ച്‌ സി അജാനൂര്‍, എഫ്‌എച്ച്‌സി മഞ്ചേശ്വരം, എഫ്‌എച്ച്‌സി കയ്യൂര്‍, എഫ്‌എച്ച്‌സി പടന്ന, സിഎച്ച്‌സി കുമ്ബള, എഫ്‌എച്ച്‌സി ഉദുമ എന്നിവയാണ് രണ്ടാം ഡോസ് കോവാക്‌സിന്‍ സ്വീകരണ കേന്ദ്രങ്ങള്‍.


കോവാക്‌സിന്‍ ഒന്നാം ഡോസ് സ്വീകരിച്ചവര്‍ക്കു രണ്ടാം ഡോസ് 28 മുതല്‍ 42 ദിവസങ്ങള്‍ക്കുള്ളില്‍ സ്വീകരിക്കാവുന്നതാണ്. കൃത്യം 28 ദിവസത്തില്‍ തന്നെ രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിക്കണമെന്നില്ലാത്തതിനാല്‍ ഒന്നാം ഡോസ് കഴിഞ്ഞ് 28 ദിവസം തികഞ്ഞ ഉദ്യോഗസ്ഥര്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിച്ചേരണമെന്ന് ഡിഎംഒ അറിയിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today

Artic