കോവിഡില്‍ വിറച്ച്‌​ വിപണിയും; റിലയന്‍സിനുണ്ടായത്​ കനത്ത നഷ്​ടം

 മുംബൈ: കോവിഡിന്‍റെ രണ്ടാം തരംഗം ഇന്ത്യയില്‍ രൂക്ഷമാകുന്നത്​ ഓഹരി വിപണിയിലും പ്രതിസന്ധിയാകുന്നു. ബോംബെ സൂചിക സെന്‍സെക്​സ്​ 740.19 പോയിന്‍റ്​ നഷ്​ടത്തോടെ 48,440ലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. ദേശീയ സൂചിക നിഫ്​റ്റി 224.50 പോയിന്‍റ്​ നഷ്​ടത്തോടെ 14,324.90ലും ക്ലോസ്​ ചെയ്​തു. കഴിഞ്ഞ ദിവസവും വിപണികള്‍ നഷ്​ടത്തോടെയാണ്​ വ്യാപാരം അവസാനിപ്പിച്ചത്​.


റിലയന്‍സ്​, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐ.ടി.സി, ഇന്‍ഫോസിസ്​, മാരുതി തുടങ്ങിയ കമ്ബനികളാണ്​ കനത്ത നഷ്​ടം നേരിട്ടത്​. എല്‍ & ടി, എച്ച്‌​.ഡി.എഫ്​.സി, എച്ച്‌​.ഡി.എഫ്​.സി ബാങ്ക്​, ഐ.സി.ഐ.സി.ഐ എന്നിവയാണ്​ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്​.


റിലയന്‍സിന്‍റെ നഷ്​ടം മാത്രം സെന്‍സെക്​സിനെ 101 പോയിന്‍റ്​ പിന്നോട്ടടിച്ചു.


​സെന്‍സെക്​സില്‍ 534 ഓഹരികള്‍ മാത്രമാണ്​ നേട്ടമുണ്ടാക്കിയത്​. 2,280 എണ്ണവും നഷ്​ടത്തിലായിരുന്നു വ്യാപാരം. ദേശീയ സൂചികയില്‍ 250 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1,631 എണ്ണം നഷ്​ടത്തിലായി.


വില്‍പന സമ്മര്‍ദമാണ്​ വിപണിയെ കടുത്ത പ്രതിസന്ധിയിലേക്ക്​ നയിച്ചത്​. ഇന്ത്യയില്‍ വീണ്ടും കോവിഡ്​ വര്‍ധിക്കുന്നതാണ്​ വിപണിയിലും തിരിച്ചടിയുണ്ടാക്കുന്നത്​. രാജ്യത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം 50,000 കടന്നിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today