പാലക്കാട്: മിനിറ്റുകളുടെ വ്യത്യാസത്തിൽ കുഞ്ഞിന്‍റെ തൊട്ടിൽകയറിൽ ജീവനൊടുക്കി ദമ്പതികൾ. കഞ്ചിക്കോട് എലപ്പുള്ളി പി.കെ ചള്ള സ്വദേശി മനുപ്രസാദ് (30), ഭാര്യ ദൃശ്യ (23) എന്നിവരാണ് മരിച്ചത്. ആദ്യം ദൃശ്യയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മൃതദേഹം താഴെയിറക്കി ആംബുലൻസിനായി കാത്തിരിക്കേ മനുപ്രസാദും ഇതേ കയറിൽ തൂങ്ങുകയായിരുന്നു.
ബുധനാഴ്ച പുലർച്ചെ ഒന്നേകാലോടെയാണ് സംഭവം. നേതാജി നഗറിലെ വാടകവീട്ടിലാണ് ഇരുവരും മകളോടൊത്ത് താമസിച്ചിരുന്നത്. വഴക്കിനെ തുടർന്ന് മനുപ്രസാദ് പുറത്തുപോയ സമയത്ത് ദൃശ്യ കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. ദൃശ്യ തൂങ്ങിമരിച്ചത് കണ്ട് മനുപ്രസാദ് കുഞ്ഞിനെയുമെടുത്ത് നിലവിളിച്ച് താഴേക്ക് വരികയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. തുടർന്ന് ആളുകൾ എത്തി മൃതദേഹം താഴെയിറക്കുന്നതിനിടെ അകത്തു കയറി വാതിലടച്ച് മനുപ്രസാദും അതേ തൊട്ടിൽ കയറിൽ ജീവനൊടുക്കുകയായിരുന്നു.
ഫയർഫോഴ്സ് എത്തി അകത്തുകടന്നാണ് മനുപ്രസാദിനെ പുറത്തെത്തിച്ചത്. ഇരുവരെയും ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കുടുംബവഴക്കാണ് സംഭവത്തിന് പിന്നി
ലെന്ന് സംശയിക്കുന്നു. വർക് ഷോപ് ജോലിക്കാരനാണ് മനുപ്രസാദ്.