ഇവിടെ കീരിയും പാമ്പുമാണെങ്കിൽ അങ്ങ് തമിഴ്നാട്ടിൽ മുസ്ലിംലീഗിന് വേണ്ടി കോണി ചിഹ്നത്തില്‍ വോട്ട് ചോദിക്കുന്ന സി പി എം പ്രവര്‍ത്തകര്‍,​ വൈറലായി വീഡിയോ

 ചെന്നൈ: കേരളത്തില്‍ ഏറ്റുമുട്ടുന്ന സി.പി.എമ്മും കോണ്‍ഗ്രസും ബംഗാളില്‍ പരസ്പരം സഖ്യത്തില്‍ ഏര്‍പ്പെട്ടാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കേരളത്തിന്റെ അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല.ഇവിടെ ഡി.എം.കെ നേതൃത്വം നല്‍കുന്ന പ്രതിപക്ഷ സഖ്യത്തിലാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും സി.പി.എമ്മും. മുസ്ലിംലീഗ് തമിഴ്‌നാട്ടില്‍ മൂന്നുസീറ്റിലാണ് മത്സരിക്കുന്നത്. ഇപ്പോഴിതാ മുസ്ലിം ലീഗിന്റെ കോണി ചിഹ്നത്തില്‍ വോട്ട് ചോദിച്ച്‌ സി..പി..എമ്മുകാര്‍ നടത്തിയ പ്രകടനമാണ് കേരളത്തിലും ശ്രദ്ധ നേടുന്നത്


കടയനല്ലൂര്‍ മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എം.എല്‍.എയുമായ കെ.എ.എം മുഹമ്മദ് അബൂബക്കറിന് വേണ്ടിയാണ് ഇരുപാര്‍ട്ടിക്കാരും സംയുക്തമായി 'പോട്ങ്കമ്മാ വോട്ട്, ഏണി ചിഹ്നത്തെ പാത്ത്' എന്നീ മുദ്രാവാക്യങ്ങളോടെ പ്രചാരണം നടത്തിയത്​.


ഈ പ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കോണി ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്നാണ് മുദ്രാവാക്യം.


10 വര്‍ഷമായി തമിഴ്നാട് ഭരിക്കുന്ന എ.ഐ.എ.ഡി.എം.കെയെ താഴെയിറക്കാനാണ് ഡി.എം.കെ നേതൃത്വം നല്‍കുന്ന സഖ്യം ശ്രമിക്കുന്നത്. അഭിപ്രായ സര്‍വേകളെല്ലാം ഡി.എം.കെയ്ക്ക് അനുകൂലമാണ്.


എന്നാല്‍ ഈ വീഡിയോ ബിജെപി ഗ്രൂപ്പുകളിലും വ്യാകമായി പ്രചരിക്കുന്നുണ്ട്. കേരളം വിട്ടാല്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും കോണ്‍ഗ്രസും ഒന്നാണ് എന്ന് ബിജെപി നേതാക്കള്‍ പലപ്പോഴും ആവര്‍ത്തിച്ചിട്ടുള്ളതാണ്. അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമെ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും ഏപ്രില്‍ ആറിനാണ് പോളിംഗ് . അഞ്ചിടത്തും ഫലപ്രഖ്യാപനം മേയ് രണ്ടിനാണ്.


Previous Post Next Post
Kasaragod Today
Kasaragod Today

Artic