ബദിയടുക്ക: സന്ദര്‍ശക വിസയില്‍ ദുബായില്‍ എത്തിയ നാരമ്പാടി സ്വദേശി താമസസ്ഥലത്ത് ഹൃദയാഘാതംമൂലം മരിച്ചു. നാരമ്പാടി ദ്വാരക നഗറിലെ നാരായണന്റെയും സരോജിനിയുടേയും മകന്‍ രഞ്ജിത്ത് (25) ആണ് മരിച്ചത്. ഒന്നരമാസംമുമ്പാണ് രഞ്ജിത്ത് സന്ദര്‍ശക വിസയില്‍ ദുബായില്‍ പോയത്. ബില്‍ഡിംഗ് ഡിസൈനറായി ജോലി ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതംമൂലം മരണം സംഭവിച്ചതായാണ് നാട്ടില്‍ ലഭിച്ച വിവരം. രോഹിത്, രേഷ്മ എന്നിവര്‍ സഹോദരങ്ങളാണ്.
നാരമ്പാടി സ്വദേശി ദുബായില്‍ ഹൃദയാഘാതംമൂലം മരിച്ചു
mynews
0