മഞ്ചേശ്വരത്തെ പോലെ കോന്നിയിലും ഹെലികോപ്‌റ്ററില്‍ കെ സുരേന്ദ്രന്റെ പ്രചാരണം, പെട്രോള്‍, ഡീസല്‍, പാചക വില വര്‍ധനയില്‍ ജനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ കൊള്ളയടിക്കുമ്ബോള്‍ ഹെലികോപ്‌റ്ററില്‍ പറന്ന്‌ കോടികള്‍ പൊടിക്കുകയാണെന്ന് പ്രതിഷേധക്കാർ

 മ​ഞ്ചേ​ശ്വ​ര​ത്തെ​ന്ന പോ​ലെ കോ​ന്നി​യി​ലും ഹെ​ലി​കോ​പ്​​ട​റി​ലാ​യി​രു​ന്നു സു​രേ​ന്ദ്ര​െന്‍റ വ​ര​വ്​. പെ​രു​നാ​ട് ഹെ​ലി​പ്പാ​ഡി​ല്‍ പ​റ​ന്നി​റ​ങ്ങി​യ സു​രേ​ന്ദ്ര​നെ പ്ര​ധാ​ന പ്ര​വ​ര്‍​ത്ത​ക​ര്‍ ചേ​ര്‍​ന്ന് സ്വീ​ക​രി​ച്ചു. തു​ട​ര്‍​ന്ന് മ​ണ്ഡ​ലം അ​തി​ര്‍​ത്തി​യാ​യ കു​മ്ബ​ഴ ക​ളീ​ക്ക​പ്പ​ടി​യി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. സ്വീ​ക​ര​ണ പ​ര്യ​ട​ന​ത്തി​ന്​ ശേ​ഷം കോ​ന്നി സെ​ല്‍​ട്ര​ല്‍ ജ​ങ്​​ഷ​നി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മ്മി​റ്റി ഓ​ഫി​സും സു​രേ​ന്ദ്ര​ന്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ബി.​ജെ.​പി കോ​ന്നി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റ്​ ജി. ​മ​നോ​ജ് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.




സുരേന്ദ്രന്‍റെ ആര്‍ഭാട യാത്രക്കെതിരെ സെക്കിളിലും ട്രാക്ടറിലും റാലി നടത്തി ഇടതുപക്ഷം പ്രതിഷേധം നടത്തിയിരുന്നു. സുരേന്ദ്രന്‍ ഹെലികോപ്‌ടറില്‍ വന്നിറിങ്ങിയ പൈവളികെയിലായിരുന്നു പ്രതിഷേധം.




ഇന്നത്തെ സാഹചര്യത്തില്‍ ഒരു ടാക്സിയെടുത്ത്, കാറെടുത്ത് കാസര്‍കോട് നിന്ന തിരുവനന്തപുരത്തേക്ക് പോവുന്നതിനേക്കാള്‍ എത്രയോ ലാഭകരമാണ് ഒരു ഹെലികോപ്ടര്‍ വാടകക്കെടുക്കുന്നത്- എം.ടി രമേശ് പറഞ്ഞു.


ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഹെലികോപ്റ്ററില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് എം.ടി രമേശിന്‍റെ പ്രതികരണം. മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കുന്ന കെ. സുരേന്ദ്രന്‍റെ പ്രചാരണം എളുപ്പമാക്കാനാണ് ഹെലികോപ്ടര്‍ ഉപയോഗിക്കുന്നതെന്നാണ് ബി.ജെ.പി വാദം.


Previous Post Next Post
Kasaragod Today
Kasaragod Today