തവനൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്ബിലിന് അപരശല്യം രൂക്ഷം. മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ അപരന്മാര്‍ തവനൂരിലാണ്. ഒരു മുഹമ്മദ് ഫിറോസും മൂന്ന് ഫിറോസും അടക്കം നാലു പേരാണ് കുന്നംപറമ്ബിലിന് എതിരെ മത്സരരംഗത്തുള്ളത്,
കാസര്‍കോട്: ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് അപര ഭീഷണിയുമായി കുണ്ടം കുഴിയിലെ
എം സുരേന്ദ്രനും പത്രിക നല്‍കിയതോടുകൂടി ബിജെപി കേന്ദ്രങ്ങള്‍ ഞെട്ടിയിരിക്കുകയാണ്.
കുണ്ടംകുഴി ഗദ്ധേമൂല സ്വദേശിയാണ് പത്രിക നല്‍കിയ എം സുരേന്ദ്രന്‍.
തെരഞ്ഞെടുപ്പില്‍ ആദ്യമായിട്ടാണ് സുരേന്ദ്രന്‍ മത്സരിക്കാന്‍ പത്രിക നല്‍കിയിരിക്കുന്നത്.
മത്സര ഗോദയില്‍ ഉറച്ചുനിന്നാല്‍ സുരേന്ദ്രന്‍ വിയര്‍ക്കേണ്ടി വരുമെന്നാണ് വോട്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്,
ബിഎസ്പി നേതാവ് പെര്‍ളയിലെ കെ സുന്ദര ഇത്തവണയും നോമിനേഷൻ നൽകിയിരുന്നെങ്കിലും ഇന്ന് മത്സര രംഗത്ത് നിന്ന് പിന്മാറുക യായിരുന്നു
കെ സുന്ദര 467 വോട്ട് സ്വന്തമാക്കിയ 2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് മുസ്ലിംലീഗിലെ
പി ബി അബ്ദുല്‍ റസാഖ് വിജയിച്ചത്. കെ സുന്ദര ആ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ലെങ്കില്‍
ബിജെപി ചരിത്ര വിജയം നേടുമായിരുന്നു.
കാഞ്ഞങ്ങാട് മണ്ഡലത്തിൽ എസ്‌ഡിപിഐ സ്ഥാനാർഥി യായി മത്സരിക്കുന്ന സമദിനും അപരനുണ്ട്, ജെഡിയു സ്ഥാനാർഥി യായി മത്സരിക്കുന്ന സമദാണ് അപരനായത്