നിര്‍ത്താതെയുള്ള ചുമയും ശ്വാസതടസ്സവുമായി ആശുപത്രിയിലെത്തിയ, കാസർകോട്ടെ എട്ടു വയസ്സുകാരിയുടെ ശ്വാസനാളത്തില്‍ നിന്നും ഷൂ വിസില്‍ പുറത്തെടുത്തു

 കണ്ണൂര്‍ : എട്ടുവയസ്സുകാരിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയ ഷൂ വിസില്‍ സങ്കീര്‍ണ റിജിഡ് ബ്രോങ്കോസ്‌കോപ്പിയിലൂടെ പുറത്തെടുത്തു. കാസര്‍കോട് സ്വദേശിനിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയ ഷൂ വിസിലാണ് കണ്ടെത്തി പുറത്തെടുത്തത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് എട്ടുവയസ്സുകാരിയുടെ ജീവന്‍ രക്ഷിക്കാനായത്.


ഒരു മാസത്തിലേറെയായി നിര്‍ത്താതെ ചുമയും ശ്വാസതടസ്സവും കാരണം കാസര്‍കോട് ഗവ. ആശുപത്രിയില്‍ നിന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. പരിയാരത്ത് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ശ്വാസനാളത്തില്‍ മറ്റെന്തോ വസ്തു കുടുങ്ങിക്കിടക്കുന്നതായി തെളിഞ്ഞു.വലത്തേ ശ്വാസകോശത്തിലെ താഴെഭാഗം പൂര്‍ണമായും അടഞ്ഞ നിലയില്‍ കുട്ടി ഗുരുതരാവസ്ഥയിലായിരുന്നു. ഉടന്‍ പീഡിയാട്രിക് റിജിഡ് ബ്രോങ്കോസ്‌കോപ്പി ചികിത്സയ്ക്ക് കുട്ടിയെ വിധേയമാക്കി കുടുങ്ങിക്കിടന്ന വിസില്‍ പുറത്തെടുക്കുകയായിരുന്നു. കുട്ടി സുഖംപ്രാപിച്ചുവരുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ. സുദീപ് അറിയിച്ചു..


Previous Post Next Post
Kasaragod Today
Kasaragod Today