കാ​സ​ര്‍​കോഡ് സ്വ​ദേ​ശി​ക​ളാ​യ രണ്ട് പേരിൽ നിന്ന് 32 ല​ക്ഷം രൂപയുടെ ​സ്വ​ര്‍​ണ​വും 3 ലക്ഷം രൂ​പയുടെ ഐ ​ഫോ​ണു​ക​ളും അഞ്ചു കി​ലോ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും പി​ടി​കൂ​ടി​

 മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും സ്വ​ര്‍​ണ​വും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും ക​സ്റ്റം​സ് പി​ടി​കൂ​ടി. ഷാ​ര്‍​ജ​യി​ല്‍ നി​ന്നെ​ത്തി​യ ര​ണ്ടു പേ​രി​ല്‍ നി​ന്നാ​ണ് ല​ക്ഷ​ങ്ങ​ള്‍ വ​രു​ന്ന സ്വ​ര്‍​ണ​വും ഐ​ഫോ​ണു​ക​ളും പി​ടി​കൂ​ടി​യ​ത്.

കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​യ അ​ഹ​മ്മ​ദ് റ​യീ​സി​ല്‍ നി​ന്നും 32 ല​ക്ഷ​ത്തി​ല​ധി​കം വ​രു​ന്ന 710.500 ഗ്രാം ​സ്വ​ര്‍​ണ​വും റി​യാ​സു​ദ്ദീ​നി​ല്‍ നി​ന്നും 2.80 ലക്ഷം രൂ​പ വ​രു​ന്ന മൂ​ന്ന് ഐ ​ഫോ​ണു​ക​ളും അഞ്ചു കി​ലോ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ചൊ​വ്വാ​ഴ്ച എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രും.


ക​സ്റ്റം​സ് ചെ​ക്കിം​ഗ് പ​രി​ശോ​ധ​ന​യി​ല്‍ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ര്‍​ന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ര്‍​ണം അ​ട​യ്ക്ക​മു​ള്ള​ത് പി​ടി​കൂ​ടി​യ​ത്. 

പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി​യ സ്വ​ര്‍​ണം ശ​രീ​ര ഭാ​ഗ​ത്ത് ഒ​ളി​പ്പി​ച്ചാ​യി​രു​ന്നു 18 കാ​ര​നാ​യ റ​യീ​സ് സ്വ​ര്‍​ണം ക​ട​ത്തി​യ​ത്. വി​മാ​ന​ത്താ​വ​ളം പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് 18 കാ​ര​ന്‍ സ്വ​ര്‍​ണം ക​ട​ത്തു​മ്ബോ​ള്‍ പി​ടി​യി​ലാ​കു​ന്ന​ത്. റി​യാ​സു​ദ്ദീ​നി​ന്‍റെ ബാ​ഗേ​ജു​ക​ളി​ല്‍ നി​ന്നാ​ണ് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും പി​ടി​കൂ​ടി​യ​ത്. ക​സ്റ്റം​സ് അ​സി. ക​മ്മീ​ഷ​ണ​ര്‍ ഇ.​വി​കാ​സ്, സു​പ്ര​ണ്ടു​മാ​രാ​യ പി.​സി.​ചാ​ക്കോ, ന​ന്ദ​കു​മാ​ര്‍, ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ ഹ​ബീ​വ്, ദി​ലീ​പ് കൗ​ശ​ല്‍, ജോ​യ് സെ​ബാ​സ്റ്റ്യ​ന്‍, മ​നോ​ജ് യാ​ദ​വ്, മ​ല്ലി​ക കൗ​ശി​ത്ത്, ഹ​വി​ല്‍​ദാ​ര്‍ കെ.​ടി.​എം.​രാ​ജ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.


Previous Post Next Post
Kasaragod Today
Kasaragod Today

Artic