സൗദിയിൽ ടൂറിസ്​റ്റ്​ താമസ കേന്ദ്രങ്ങളിലെ ജോലിക്കും വാക്​സിനെടുക്കണം -മന്ത്രാലയം

 ജിദ്ദ: സൗദിയിൽ ടൂറിസ്റ്റ്​ താമസ കേന്ദ്രങ്ങളിലെ ജീവനക്കാർ​ക്ക്​ കോവിഡ്​ വാക്സിൻ നിർബന്ധമാക്കുന്നു. ടൂറിസ്റ്റുകൾ താമസിക്കുന്ന കേന്ദ്രങ്ങളിലെ മുഴുവൻ ജീവനക്കാരും ശവ്വാൽ ഒന്ന്​ മുതൽ കോവിഡ്​ കുത്തിവെ​പ്പെടുത്തിരിക്കുകയോ അല്ലെങ്കിൽ പി.സി.ആർ പരിശോധനയിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ്​ നേടിയവരോ ആയിരിക്കണമെന്ന്​ ടൂറിസം മന്ത്രാലയമാണ്​ നിബന്ധനയായി നിശ്ചയിച്ചിരിക്കുന്നത്​. കോവിഡ്​ വാക്​സിനെടുക്കാത്തവർക്ക്​ ഒരോ ആഴ്​ചയിലും എടുക്കുന്ന പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ്​ നിർബന്ധമായിരിക്കും​.​ തീരുമാനം പാലിക്കാത്ത സ്​ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നും ടൂറിസം മന്ത്രാലയം വ്യക്തമാക്കി.


പൊതുഗതാഗത മേഖലയിലെ ഡ്രൈവർമാർക്ക്​​ കോവിഡ്​ വാക്​സിൻ അല്ലെങ്കിൽ പി.സി.ആർ സർട്ടിഫിക്കറ്റ്​ ഉണ്ടായിരിക്കൽ ജോലിക്ക്​ നിബന്ധനയാക്കി കഴിഞ്ഞ ചൊവ്വാഴ്​ച പൊതുഗതാഗത അതോറിറ്റിയുടെ തീരുമാനം വന്നിരുന്നു. തൊട്ടുപിന്നാലെ കായിക കേന്ദ്രങ്ങളിലെയും ഹോട്ടൽ, ഭക്ഷ്യവിതരണ കേന്ദ്രം, ബാർബർ ഷാപ്പുകൾ, ബ്യൂട്ടി പാർലറുകൾ, ജിംനേഷ്യം എന്നിവിടങ്ങളിലെ ജോലിക്കാർക്കും കോവിഡ്​ വാക്​സിൻ അല്ലെങ്കിൽ പി.സി.ആർ സർട്ടിഫിക്കറ്റ്​ ഉണ്ടായിരിക്കണമെന്നത്​​ നിബന്ധനയാക്കി കായിക മന്ത്രാലയവും മുനിസിപ്പൽ ഗ്രാമകാര്യ മന്ത്രാലയവും തീരുമാനം പുറപ്പെടുവിച്ചു.


ഇപ്പോൾ ടൂറിസം മന്ത്രാലയവും അതേ തീരുമാനം പുറപ്പെടുവിച്ചിരിക്കയാണ്​. വരുംദിവസങ്ങളിൽ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട കുടുതൽ മേഖലകളിൽ ബന്ധപ്പെട്ട വകുപ്പുകൾ ജോലിക്ക്​ കോവിഡ്​ വാക്​സിനെടുത്തിരിക്കൽ നിബന്ധനയാക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.


Previous Post Next Post
Kasaragod Today
Kasaragod Today