മംഗളൂരു–ചെന്നൈ സ്പെഷൽ ട്രെയിൻ ഏപ്രിൽ 8 മുതല്‍

 കൊച്ചി:

എറണാകുളം– ബാനസവാടി ബൈ വീക്ക്‌ലി ട്രെയിൻ (06129/30) ഏപ്രിൽ 5 മുതലും പുതുച്ചേരി–മംഗളൂരു വീക്ക്‌ലി (06857/58) ഏപ്രിൽ 17 മുതലും തിരുവനന്തപുരം– നിസാമുദ്ദീൻ വീക്ക്‌ലി സ്പെഷൽ (06001/02) ഏപ്രിൽ 7 മുതലും സർവീസ് പുനരാരംഭിക്കും.

മംഗളൂരു–ചെന്നൈ സ്പെഷൽ (06628/27) ഏപ്രിൽ 8 മുതലും തിരുവനന്തപുരം– ചെന്നൈ വീക്ക്‌ലി സ്പെഷൽ (02697/98) ഏപ്രിൽ 4നും സർവീസ് ആരംഭിക്കും. എല്ലാ കോച്ചുകളിലും റിസർവേഷൻ ബാധകമായിരിക്കും.


Previous Post Next Post
Kasaragod Today
Kasaragod Today