കാസർകോട്ടും മഞ്ചേശ്വരത്തും മണ്ഡലത്തിലുള്ളവരെ തന്നെ സ്ഥാനാർത്തികളാക്കിയതിൽ ലീഗിന് രാഷ്ട്രീയത്തിനതീതമായി അഭിനന്ദനപ്രവാഹം, കോഴിക്കോട്ട് സ്ത്രീസ്ഥാനാർഥിയെ നിർത്തിയതും പ്രതിച്ചായ വർദ്ധിപ്പിച്ചു

 ജില്ലയിലെ കാസർകോട്ടും മഞ്ചേശ്വരത്തും മണ്ഡലത്തിലുള്ളവരെ തന്നെ സ്ഥാനാർത്തികളാക്കിയ ലീഗ് തീരുമാനത്തിൽ രാഷ്ട്രീയത്തിനതീതമായി അഭിനന്ദനപ്രവാഹം, 

സോഷ്യൽ മീഡിയയിലും മറ്റും വ്യാപക പിന്തുണ യാണ് കിട്ടിക്കൊണ്ടിരിക്കുന്നത്, എകെ എം അഷ്‌റഫും എൻ എ നെല്ലിക്കുന്നുമാണ് സ്ഥാനാർഥി കൾ, 

ബിജെപി യുടെ യും എൽ ഡി എഫിന്റെയും സ്ഥാനാർഥി പ്രഖ്യാപനം ഇനി വരാനുണ്ട്, 

അഡ്വ, ബിജെപി പരിഗണിക്കുന്നത് മണ്ടലത്തിൽ തന്നെയുള്ള  ശ്രീകാന്തിനെയാണ് എങ്കിൽ  ഐ എൻ എൽ പരിഗണുക്കുന്നത്  മറ്റൊരു മണ്ഡലത്തിൽ നിന്നുള്ള  എം എ ലത്തീഫിനെയാണ് ഇത് എൽ ഡി എഫിന്റെ നിറം കെടുത്തും, 


കോഴിക്കോട്ട് സ്ത്രീസ്ഥാനാർഥിയെ നിർത്തിയതും മുസ്ലിം ലീഗിന്റെ പ്രതിച്ചായ വർദ്ധിപ്പിച്ചിട്ടുണ്ട്, 


നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ വനിതാ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനുള്ള മുസ്ലീം ലീഗിന്റെ തീരുമാനത്തെ അഭിനന്ദിച്ച്‌ അഭിഭാഷകനായ ഹരീഷ് വാസുദേവനും രംഗത്ത് വന്നു  . മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് അഡ്വ.നൂര്‍ബീന റഷീദ് ആണ്. 25 വര്‍ഷത്തിന് ശേഷമാണ് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒരു വനിത ഇടം പിടിക്കുന്നത്. ഇതിന് മുമ്ബ് 1996-ല്‍ ഖമറുന്നീസ അന്‍വറാണ് കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച വനിത. ലീഗ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഇതിന് മുമ്ബ് ഇടം നേടിയ ഒരേ ഒരു വനിതയും ഖമറുന്നീസ അന്‍വറാണ്.


ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ്:


മുസ്‌ലീംലീഗ് ശരിക്കും ഞെട്ടിച്ചു.


ഒരു വനിതയ്ക്ക് സ്ഥാനാര്‍ഥിത്വം !! അതും ലീഗിന് വിജയസാധ്യതയുള്ള കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍. CPM ഓ CPI യോ കോണ്ഗ്രസോ പോലെയല്ലല്ലോ, സ്ത്രീകള്‍ക്ക് ഒട്ടും ഇടമോ പ്രാധാന്യമോ നല്‍കാത്ത ലീഗ് പോലൊരു സംവിധാനത്തില്‍ നിന്ന് ഒരു സീറ്റ് സ്ത്രീയ്ക്ക് നല്‍കാന്‍ തീരുമാനിച്ചത് വലിയ മാറ്റമാണ്. കാലത്തിന്റെ മാറ്റം. കഴിഞ്ഞ 6 പതിറ്റാണ്ടിനിടെ ഒരു സ്ത്രീയെപ്പോലും ലീഗ് നിയമസഭയില്‍ എത്തിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ, എത്ര അധികാരം കിട്ടിയാലും സാമൂഹിക പിന്നാക്കാവസ്ഥ മാറുകയുമില്ല.


യാഥാസ്ഥിതിക മുസ്‌ലീംസ്ത്രീകളുടെ പ്രതിനിധിയായി നിയമസഭയില്‍ ഒരാള്‍ വേണം. അവരുടെ ജയം ആ സമുദായത്തിലെ അത്തരം പല സ്ത്രീകള്‍ക്കും മുന്നോട്ടു വന്നു പൊതുമണ്ഡലത്തോട് സംവദിക്കാനുള്ള ഒരുപാധി ആണ്.


മറ്റെന്തൊക്കെ കാരണത്താല്‍ നിങ്ങള്‍ വിയോജിച്ചാലും, അഡ്വ.നൂര്‍ബീന റഷീദ് നിയമസഭയില്‍ ഉണ്ടാകേണ്ടത് ജനാധിപത്യത്തിന്റെ അനിവാര്യതയാണ്. ഈ കാലത്തെ ഏറ്റവും പ്രസക്തമായ സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാന്‍ നൂര്‍ബീന റഷീദിനെ ജയിപ്പിക്കാന്‍ കോഴിക്കോട് സൗത്തിലെ ഓരോ വോട്ടര്‍ക്കും കിട്ടുന്ന അവസരമാണ്.


Previous Post Next Post
Kasaragod Today
Kasaragod Today