'സ്പീക്കർക്ക് വിദേശത്ത് നിക്ഷേപം': സ്വപ്ന സുരേഷിന്‍റെ മൊഴി പുറത്ത്

 സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരായ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴി പുറത്ത്. സ്പീക്കർക്ക് വിദേശത്ത് നിക്ഷേപമുണ്ടെന്നാണ് മൊഴി. സ്പീക്കര്‍ വിദേശത്ത് ഒമാനിലെ മിഡില്‍ ഈസ്റ്റ് കോളജിന്‍റെ ശാഖ തുടങ്ങാൻ പദ്ധതിയിട്ടിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.


ഷാർജയിലെ മിഡിൽ ഈസ്റ്റ് കോളജ് പദ്ധതിക്ക് പിന്നിൽ സ്പീക്കറും ശിവശങ്കറും അടങ്ങുന്ന സംഘമാണെന്നാണ് സ്വപ്നയുടെ മൊഴി. ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ ബ്രാഞ്ചുകൾ തുടങ്ങാൻ സ്പീക്കർ പദ്ധതിയിട്ടു. മിഡിൽ ഈസ്റ്റ് കോളജിൽ നിക്ഷേപമുണ്ടെന്ന് സ്പീക്കർ പറഞ്ഞു. ഭൂമിയുടെ ആവശ്യത്തിനായാണ് യുഎഇയിലേക്ക് നിരന്തരം യാത്ര നടത്തിയതെന്നും സ്പീക്കർ പറഞ്ഞെന്ന് സ്വപ്നയുടെ മൊഴിയിലുണ്ട്.


സ്വപ്ന എന്‍ഫോഴ്സ്മെന്‍റിന് നല്‍കിയ മൊഴിയാണ് പുറത്തുവന്നത്. ക്രൈംബ്രാഞ്ചിനെതിരെ ഇ.ഡി കോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് മൊഴിയുടെ വിവരങ്ങളുള്ളത്. പൊലീസ് ഇ.ഡിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹരജിയിലാണ് സ്പീക്കര്‍ക്കെതിരായ സ്വപ്നയുടെ മൊഴിയുള്ളത്.


Previous Post Next Post
Kasaragod Today
Kasaragod Today

Artic