ബംഗളൂരു: ൈമസൂരുവില്‍ യുവാവ് ബൈക്കപകടത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ട്രാഫിക് പൊലീസിനെ നാട്ടുകാര്‍ പൊതിരെ തല്ലി. പരിശോധനക്കായി ബൈക്ക് തടയവെയാണ് അപകടമുണ്ടായതെന്ന് ആരോപിച്ചാണ് നാട്ടുകാരുടെ മര്‍ദനം. യൂനിഫോമിലുള്ള പൊലീസുകാരനെ ജനം നടുറോഡില്‍ മര്‍ദിക്കുന്നതും തല്ലുകൊണ്ട് പൊലീസുകാരന്‍ ഒാടുന്നതും അടക്കമുള്ള വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ൈവറലായി. പൊലീസുകാരുടെ വാഹനവും ജനം തല്ലിത്തകര്‍ത്തു.
കഴിഞ്ഞദിവസം മൈസൂരു റിങ് റോഡിന് സമീപത്തെ പൊലീസ് ചെക്ക്പോസ്റ്റിലാണ് സംഭവം. ബൈക്ക് യാത്രികരായിരുന്ന ദേവരാജ്, സുരേഷ് എന്നിവരാണ് അപകടത്തില്‍പെട്ടത്. ബൈക്ക് ഒാടിച്ച ദേവരാജ് വീഴ്ചയുടെ ആഘാതത്തില്‍ സംഭവസ്ഥലത്തുതന്നെ മരണെപ്പട്ടു പൊലീസ് തടയാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഇതോടെ പൊലീസ് ചെക്ക്പോസ്റ്റില്‍ ഡ്യുട്ടിയിലുണ്ടായിരുന്ന അസി. എസ്.െഎമാരായ സ്വാമി നായിക്, മദ്ദെഗൗഡ, ആംഡ് പൊലീസ് കോണ്‍സ്റ്റബിള്‍ മഞ്ജു എന്നിവരെ ജനം കൈയേറ്റം ചെയ്യുകയായിരുന്നു.
മര്‍ദനവുമായി ബന്ധപ്പെട്ട് മൂന്ന് കേസ് രജിസ്റ്റര്‍ ചെയ്തതായി ൈമസൂരു സിറ്റി പൊലീസ് അറിയിച്ചു. എന്നാല്‍, പരിശോധനയില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ലോറിയുമായി കൂട്ടിയിടിച്ചാണ് ബെക്ക്‌അപകടത്തില്‍പെട്ടതെന്ന് പൊലീസ് പറയുന്നു. ലോറി ഡ്രൈവര്‍െക്കതിരെ െഎ.പി.സി 304 എ വകുപ്പു പ്രകാരം കേെസടുക്കുകയും ലോറി പിടിെച്ചടുക്കുകയും ചെയ്തു.