നീലേശ്വരത്തും കാസർകോടും ഉൾപ്പടെ, നിരവധിയിടങ്ങളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷ്‌ പോലീസ് പിടിയിൽ

 പയ്യന്നൂർ :

പോലീസുകാർക്ക് എന്നും ഒരു തലവേദനയായിരുന്നു തൊരപ്പൻ സന്തോഷെന്ന നെടുമല സന്തോഷ്. പിടികൂടി ജയിലിലടച്ചാലും ജയിൽ മോചിതനായി പുറത്തെത്തിയാൽ വീണ്ടും മോഷണം ആവർത്തിക്കും. കണ്ണൂർ,കാസർഗോഡ്, കോഴിക്കോട് ജില്ലകളിലായി 50 ൽ പരം കളവു കേസിൽ പ്രതിയാണ് തൊരപ്പൻ.


പയ്യന്നൂർ പെരുമ്പയിലെ സ്റ്റേഷനറിക്കടയിൽ നിന്നും ഒരു ലക്ഷം രൂപയോളം വിലവരുന്ന പുകയില ഉൽപ്പന്നങ്ങൾ മോഷ്ടിച്ച കേസിലാണ് തൊരപ്പൻ ഇപ്പോൾ പിടിയിലായിരിക്കുന്നത്. 


മട്ടന്നൂർ ചാലോട് വച്ച് പയ്യന്നൂർ പോലീസ് അതിവിദഗ്ധമായാണ് ഇയാളെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പയ്യന്നൂർ ഡിവൈഎസ്പി എം സുനിൽ കുമാറിന്റെ നിർദേശപ്രകാരം പയ്യന്നൂർ ഇൻസ്‌പെക്ടർ എം സി പ്രമോദിന്റെ നേതൃത്ത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. എഎസ്ഐ അബ്ദുൽ റൗഫ്, എസ് ഐമാരായ മനോഹരൻ, വിജിത്ത്, അഭിലാഷ്, ശരണ്യ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ ജനുവരിയിൽ സന്തോഷിന്റെ പ്രധാന കൂട്ടാളികളായ കെ. വിജേഷിനെയും ജസ്റ്റിനെയും പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today