പാവപ്പെട്ടവര്‍ക്ക്​ മാസം 6000 രൂപ, ന്യായ്​ പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും - രാഹുല്‍ ഗാന്ധി

 ന്യായ്​ പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന്​ രാഹുല്‍ ഗാന്ധി. പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും 72000 രൂപ ഉറപ്പാക്കുന്ന ന്യായ്​ പദ്ധതിയെ രാഹുല്‍ ജനങ്ങളോട്​ വിശദീകരിച്ചു. പാലയിലെ യു.ഡി.എഫ്​ സ്ഥാനാര്‍ഥി മാണി സി കാപ്പന്‍റെ തെരഞ്ഞെടുപ്പ്​ പ്രചാരണാര്‍ഥം എത്തിയതായിരുന്നു രാഹുല്‍.


'ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാനം ന്യായ്​ പദ്ധതി നടപ്പാക്കും. ന്യായ്​ എന്നാല്‍ വള​െര ലളിതമാണ്​. 6000 രൂപ ഓരോ കുടുംബത്തിനും വരുമാനം ഉറപ്പാക്കുക എന്നതാണ്​ ഇതില്‍ പ്രധാനം. 72000രൂപ ഒരു കൊല്ലം ഉറപ്പാക്കും. കേരളത്തിലെ പാവപ്പെട്ടവരുടെ ബാങ്ക്​ അക്കൗണ്ടുകള്‍ ശൂന്യമാണ്​. എന്നാല്‍ പണം വരുന്നതോടെ അവര്‍ സാധനങ്ങള്‍ വാങ്ങാന്‍ തുടങ്ങുകയും കേരളത്തിന്‍റെ സമ്ബദ്​ഘടന പുനരുജ്ജീവിപ്പിക്കുകയും ചെയ്യും.


ഇത്​ ഒരു സമ്മാനമല്ല, മറിച്ച്‌​ ജനങ്ങളുടെ പണം ജനങ്ങള്‍ക്ക്​ തന്നെ നല്‍കുകയാണ്​ ചെയ്യുന്നത്​.' -രാഹുല്‍ പറഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today