കല്ലങ്കൈയിൽ കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

 മൊഗ്രാല്‍പുത്തൂര്‍: കല്ലങ്കൈയില്‍ ഓട്ടോ റിക്ഷയും ഇന്നോവ കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ചൗക്കി സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍ കല്ലങ്കൈയിലെ ജനാര്‍ദ്ദനന്‍ എന്ന ജനന്‍ (39) ആണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ജനാര്‍ദ്ദനനെ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചു. മംഗളൂരുവിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു അപകടം.


Previous Post Next Post
Kasaragod Today
Kasaragod Today