മൂവായിരം കോടിയുടെ മയക്കുമരുന്ന് പിടിച്ച സംഭവം: നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ അന്വേഷണം ഏറ്റെടുത്തു

 കൊച്ചി: മൂവായിരം കോടിയുടെ മയക്കു മരുന്നുമായി പിടികൂടിയെ ശ്രീലങ്കന്‍ മല്‍സ്യബന്ധന ബോട്ടും ഇതിലുണ്ടായിരുന്നവരെയും നാവിക സേന നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് കൈമാറി.നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോയും മറ്റ് കേന്ദ്ര ഏജസികളുമായിരിക്കും ഇത് സംബന്ധിച്ച്‌ തുടരന്വേഷണം നടത്തുക.പിടികൂടിയ ബോട്ട് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയില്‍ മട്ടാഞ്ചേരിയിലെ വാര്‍ഫില്‍ സൂക്ഷിച്ചിരിക്കുകയാണ്. കസ്റ്റഡിയിലുള്ളവരെ അന്വേഷണ സംഘത്തിന്റെ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തുവരികയാണെന്നാണ് വിവരം.ശ്രീലങ്കന്‍ സ്വദേശികളായ അഞ്ചു പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.


അറബികടലില്‍ പെട്രോളിംഗ് നടത്തുകയായിരുന്നു നാവിക സേന കപ്പലായ സുവര്‍ണയാണ് ഇന്നലെ മയക്കുമരുന്ന് വേട്ട നടത്തിയത്.മല്‍സ്യ ബന്ധന ബോട്ടിന്റെ യാത്രയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് കപ്പലിലെ ഉദ്യോഗസ്ഥര്‍ ബോട്ടിനെ പിന്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബോട്ടില്‍ പായ്ക്കറ്റുകളാക്കി സൂക്ഷിച്ചിരുന്ന മയക്കു മരുന്നു കണ്ടെത്തിയത്.


തുടര്‍ന്ന് നാവിക സേന ബോട്ട് കസ്റ്റഡിയില്‍ എടുത്ത് കൊച്ചി തുറമുഖത്തേക്ക് കൊണ്ടുവരികയായിരുന്നു.


300 കിലോയോളം മയക്കുമരുന്നാണ് ബോട്ടിലുണ്ടായിരുന്നതെന്ന് നാവിക സേന അധികൃതര്‍ വ്യക്തമാക്കി.ഇതിന് രാജ്യാന്തര മാര്‍ക്കറ്റില്‍ ഏകദേശം 3000 കോടി രൂപ വില വരും.നാവിക സേനയുടെ നേതൃത്വത്തില്‍ സമീപകാലത്ത് നടത്തിയ ഏറ്റവും വിലയ മയക്കുമരുന്നുവേട്ടയാണിത്.മക്കറാന്‍ തീരത്തു നിന്നാണ് ബോട്ട് പുറപ്പെട്ടത്. ലക്ഷദ്വപിനു സമീപം വെച്ച്‌ മറ്റു ചെറിയ ബോട്ടുകളിലേക്ക് മയക്കുമരുന്നുകള്‍ മാറ്റി കൊച്ചി അടക്കം ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്കും,കൊളൊബോ,മാലദ്വീപ് എന്നിവടങ്ങളിലേക്കാനായിരുന്നു ഇവരുടെ പദ്ദതിയെന്നാണ് പ്രാഥമിക വിവരം.


Previous Post Next Post
Kasaragod Today
Kasaragod Today

Artic