ന്യൂഡല്‍ഹി: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്ന ഐ.പി.എല്‍ ടീമിനൊപ്പം ചേരുംമുെമ്ബ മനസ്സില്‍ താലോലിച്ച എക്കാലത്തെയും ക്രിക്കറ്റ് ഹീറോ ആയിരുന്നു വിരാട് കോഹ്ലി. സൂപര്‍ താരത്തിന്‍റെ ചിറകേറി രാജ്യം വലിയ ഉയരങ്ങളിലേക്ക് കയറിനിന്നപ്പോഴൊക്കെയും നിശ്ശബ്ദം കൈയടിച്ചുകാത്തിരുന്നു അവന്‍. ഒടുവില്‍ ആഭ്യന്തര ക്രിക്കറ്റില്‍ മലയാളത്തിന്‍റെ അഭിമാനമുയര്‍ത്തും പ്രകടനവുമായി നിറഞ്ഞ കഴിഞ്ഞ സീസണൊടുവില്‍ അവന്‍ കാത്തിരുന്ന വിളിയെത്തി. ഐ.പി.എല്‍ പുതിയ സീസണില്‍ തുക കുറഞ്ഞെങ്കിലും ബാംഗ്ലൂര്‍ ടീമിന്‍റെ ജഴ്സിയില്‍ വിരാട് കോഹ്ലിക്കൊപ്പം കളിക്കാനായിരുന്നു വിളി.
അന്നേ മൈതാനത്ത് സൂപര്‍ താരത്തിന് കൂട്ടാകുന്നതിന്‍റെ സന്തോഷം പങ്കുവെച്ച താരത്തിന് കളിയിലും പുറത്തും 'കട്ട സപ്പോര്‍ട്ടു'മായി വിരാടുണ്ടായിരുന്നു.
ആ സൗഹൃദത്തിന്‍റെ തുടര്‍ച്ച കുറിച്ചാണ് ഇന്നലെ വിരാട്- അനുഷ്ക ദമ്ബതികള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ അസ്ഹറുദ്ദീന് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചത്. പുഞ്ചിരി തൂകി അനൗദ്യോഗിക വേഷത്തിലാണ് ചിത്രത്തില്‍ ഇരുവരും. അസ്ഹറുദ്ദീനാകട്ടെ, ബാംഗ്ലൂര്‍ ജഴ്സിയിലും. ഇരുവരെയും ഒന്നിച്ചുകിട്ടിയതിന്‍റെ ആഹ്ലാദം പുറത്തുകാണിക്കുന്ന ഇമോജി കൂടി ചേര്‍ത്തുവെച്ചാണ് പടം.