കൊല്‍ക്കത്ത: റെയ്ഡ് നടത്താനായി പശ്ചിമ ബംഗാളിലെത്തിയ ബിഹാര്‍ പൊലീസ് ഉദ്യേഗസ്ഥനെ ജനക്കൂട്ടം തല്ലിക്കൊന്നു. സ്റ്റേഷന് ഹൗസ് ഓഫീസറായ അശ്വാനി കുമാറാണ് ദാരുണമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെയാണ് സംഭവം.
വാഹനമോഷ്ടാക്കളുടെ രഹസ്യസങ്കേതത്തില്‍ റെയ്ഡ് നടത്തുന്നതിനിടെയായിരുന്നു നാട്ടുകാരുടെ ആക്രമണം. ഉത്തര്‍ ദിന്‍ജാപൂര്‍ ഏരിയയില്‍ ഗോലപോകാര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കല്ലുകളും വടിയുമായാണ് ആള്‍ക്കൂട്ടം പൊലീസുകാരനെ ആക്രമിച്ചതെന്നും ബംഗാള്‍ പൊലീസ് സഹായിച്ചില്ലെന്നും ബിഹാര്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വിശദമാക്കി .