സി​പി​എ​മ്മു​കാ​ര്‍ ത​ന്നെ കൊ​ന്ന് കെ​ട്ടി​ത്തൂ​ക്കി​യ​താ​ണോ എ​ന്നാ​ണ് സംശയമെന്ന് കെ സുധാകരന്‍

ക​ണ്ണൂ​ര്‍: മന്‍സൂര്‍ വധക്കേസിലെ പ്രശ്നങ്ങള്‍ തുടരുകയാണ്. കേസി​ലെ ര​ണ്ടാം​പ്ര​തി ജീ​വ​നൊ​ടു​ക്കി​യ​തി​ല്‍ സം​ശ​യ​മു​ണ്ടെ​ന്ന് കെ. ​സു​ധാ​ക​ര​ന്‍ എം​പി. തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്കാ​ന്‍ സി​പി​എ​മ്മു​കാ​ര്‍ ത​ന്നെ കൊ​ന്ന് കെ​ട്ടി​ത്തൂ​ക്കി​യ​താ​ണോ എ​ന്നാ​ണ് സം​ശ​യ​യി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ള്‍​ക്കൊ​പ്പം മ​ന്‍​സൂ​റി​ന്‍റെ കു​ടും​ബ​ത്തെ സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊലപാതക രാഷ്ട്രീയത്തിനെതിരെ പല കോണുകളില്‍ നിന്നും പ്രധിഷേധങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ഇത്തരത്തിലുള്ള ആരോപണങ്ങളും അരങ്ങേറുന്നത്.


ഫ​സ​ല്‍ വ​ധ​ക്കേ​സി​ലും ര​ണ്ടു പ്ര​തി​ക​ള്‍ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ചി​രു​ന്നു​വെ​ന്നും സു​ധാ​ക​ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.


ക​ഴി​ഞ്ഞ​ദി​വ​സം കേ​സി​ലെ ര​ണ്ടാം പ്ര​തി ര​തീ​ഷ് കൂ​ലോ​ത്തി​നെ​യാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

വ​ള​യ​ത്ത് ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്താ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​ന്‍​സൂ​റി​ന്‍റെ അ​യ​ല്‍​വാ​സി കൂ​ടി​യാ​ണ് ര​തീ​ഷ്.


Previous Post Next Post
Kasaragod Today
Kasaragod Today