ഭീതി വിതച്ച് ഷിഗല്ലയും, വയനാട്ടില്‍ മരിച്ച ആറു വയസ്സുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

 കല്‍പറ്റ: നൂല്‍പ്പുഴ പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ ആറു വയസ്സുകാരി മരിച്ചത് ഷിഗെല്ല ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ഈ മാസം രണ്ടിനായിരുന്നു മരണം. ഇന്നലെയാണ് ഷിഗെല്ല സ്ഥിരീകരിച്ച പരിശോധനാഫലം ലഭിച്ചത്. ഇതേത്തുടര്‍ന്ന് പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തം കലര്‍ന്ന മലം, നിര്‍ജലീകരണം എന്നിവയാണ് ഷിഗെല്ല രോഗ ലക്ഷണങ്ങള്‍.


Previous Post Next Post
Kasaragod Today
Kasaragod Today