വിഷുവും റമസാനും എത്തിയതോടെ ഇറച്ചിക്കോഴികൾക്ക് വിലയും കൂടി, കിലോയ്ക്ക് 140മുതൽ

 കാസർകോട് ∙ വിഷുവും റമസാനും എത്തിയതോടെ ഇറച്ചിക്കോഴികൾക്ക് വിലയും കൂടി. ജില്ലയിൽ ദിവസന്തോറും വില  കൂടുകയാണെന്നു ഉപയോക്താക്കൾ പറയുന്നു. ഇന്നലെ ജില്ലയിലെ പലയിടങ്ങളിലും 140 മുതൽ 145 വരെയാണ് ഒരു കിലോയ്ക്കു ഈടാക്കിയത്. ഒരു മാസം മുമ്പ്  110 രൂപയായിരുന്നു. ജില്ലയുടെ ഫാമുകളിൽ നിന്നു പുറമേ കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണ് ഇറച്ചിക്കോഴികൾ ജില്ലയിലെത്തുന്നത്.  വിശേഷ ദിവസങ്ങൾ അടുക്കുമ്പോൾ ഉണ്ടാവുന്ന വില കൂട്ടൽ മാത്രമാണ് ഇതിന് പിന്നിലെന്ന് ഉപഭോക്താക്കളുടെ പരാതി.എന്നാൽ ചൂട് കാലമായതിനാൽ ഉൽപാദനം കുറഞ്ഞതും ഉപയോഗം കുടിയതുമാണ് വില വർധനയുടെ കാരണമെന്നു  ഉടമകൾ പറയുന്നു.കർണാടക,തമിഴ്നാട് സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ഉൽപാദനം കുറഞ്ഞതാണ് വില കൂടാൻ കാരണമെന്നും ഇതു 2 മാസത്തോളം ഉണ്ടാകുമെന്നു ഉടമകൾ പറയുന്നു. മാനദണ്ഡങ്ങൾ ഒന്നുമില്ലാതെ ഇറച്ചി കോഴികളുടെ വില വർധിപ്പിക്കുന്നതിനെതിരെ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today

Artic