കാഞ്ഞങ്ങാട്: കൊവിഡ് -19 രോഗികൾ കൂടി വരുന്ന സാഹചര്യത്തിൽ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി കാസർകോട് ജില്ലയിലും ഇന്നും നാളെയുമായി കൊവിഡ് -19 മെഗാ ടെസ്റ്റിംഗ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .എ .വി. രാംദാസ് അറിയിച്ചു . രണ്ടു ദിവസങ്ങളിലായി ദിവസം 6000 പേർക്ക് ടെസ്റ്റ് നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
.ജില്ലയിൽ സ്ഥിരമായി കൊവിഡ് -19 ടെസ്റ്റ് നടത്തുന്ന മുഴുവൻ സർക്കാർ ആശുപത്രികളിലും പരിശോധന ഉണ്ടാകും. .കൂടാതെ 16ന് വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലും 17ന് പടന്നക്കാട് ഇ .എം .എസ് ക്ലബ് ,മടക്കര ഹാർബർ എന്നിവിടങ്ങളിലും പരിശോധന നടത്തുന്നതിന് സൗകര്യമൊരുക്കി.കൊവിഡ് ലക്ഷണങ്ങളുള്ളവർ , രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവർ,പൊതുജനങ്ങളുമായി സമ്പർക്കത്തിലേർപ്പെടാൻ സാദ്ധ്യതയുള്ള 45 വയസ്സിനു താഴെ പ്രായമുള്ള ഓട്ടോ ടാക്‌സി ഡ്രൈവർമാർ ,കളക്ഷൻ ഏജന്റുമാർ വാക്സിൻ എടുക്കാത്ത 45 വയസിന് മുകളിലുള്ളവർ,തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർ, ആശുപത്രിയിൽ ചികിത്സക്കെത്തുന്ന എല്ലാ രോഗികളും, കൂട്ടിരിപ്പിന് പോയവർ എന്നിവർ പരിശോധന കേന്ദ്രങ്ങളിലെത്തി പരിശോധനക്ക് വിധേയരാവണമെന്നും ഡി.എം.ഒ ആവശ്യപ്പെട്ടു.