കാസർകോട് : ഇബ്രാഹിം അഹ്‌മദിന്റെ ഉടമസ്ഥതയിൽ മീത്തൽ കോളിയടുക്കത്ത് ഉള്ള ഡോർ ഇന്റീരിയർ ഷോപ്പിൽ കയറി സ്ഥാപനത്തിന്റെ മറ്റൊരു പാട്ണറായ ബെണ്ടിച്ചാൽ സ്വദേശി ഹബീബിനെ കുത്തി പരിക്കേല്പിച്ചതായി പരാതി, പഞ്ജ് കൊണ്ട് മുഖത്തു കുത്തി പരിക്കേല്പികയായയിരുന്നു
മുഖത്ത് പരിക്ക് പറ്റിയ ഹബീബിനെ ചെങ്കള യിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,
കത്തിയും പഞ്ജ്ജും കൊണ്ട് കടയിൽ കയറി മുഖത്തു കുത്തി പരിക്കേല്പിക്കുകയും സാധന സാമഗ്രികൾ തല്ലിത്തകർത്ത് കയ്യിലുണ്ടായിരുന്ന പണം അപഹരിച്ചതായും കഞ്ചാവിന് അടിമപ്പെട്ട സംഘമാണ് അക്രമത്തിന് പിന്നിലെന്നും ഹബീബ് കാസർകോട് ടുഡേ യോട് പറഞ്ഞു,