കോവിഡ് കൂടിയതോടെ ഹൃദ്രോഗ മരണങ്ങളും വർദ്ധിക്കുന്നു, കുവൈറ്റിലും സൗദിയിലുമായി മൂന്നു മലയാളികൾ മരണപ്പെട്ടു

 ചെങ്ങനൂര്‍ സ്വദേശി കോവിഡ് ബാധിച്ച്‌ കുവൈറ്റില്‍ നിര്യാതനായി .ചെങ്ങന്നൂര്‍ മുളക്കുഴ സ്വദേശി അഭിലാഷ് ഉമ്മന്‍ തോമസാണ് മരിച്ചത് . ഞാറാഴ്ച്ച വൈകിട്ടായിരുന്നു മരണം സംഭവിച്ചത് . അമീരീ ഹോസ്പിറ്റിലില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലിരിക്കെ കടുത്ത വയറ് വേദനയെ തുടര്‍ന്ന് അടിയന്തിരമായി സി റ്റി സ്കാന്‍ ചെയ്തുകൊണ്ടിരിക്കുന്നതിനിടെ പെട്ടന്ന് ഹൃദയസ്തംഭനം ഉണ്ടായി മരണമടയുകയായിരുന്നു.


തൃശൂര്‍ സ്വദേശി കുവൈത്തില്‍ നിര്യാതനായി. തൃശൂര്‍ കുഴൂര്‍ സ്വദേശി വിനോയ് തോമസ് (45) ആണ് അദാന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അന്തരിച്ചത്.


ജസീറ എയര്‍വേസില്‍ ഐ.ടി അഡ്മിനിസ്ട്രേറ്ററായിരുന്നു. ഭാര്യ: സിജി. മക്കള്‍: അപര്‍ണ, എയ്ഞ്ചല്‍, അഞ്ജലി


അല്‍ ഈമാന്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിഞ്ഞ തിരുവനന്തപുരം വള്ളക്കടവ് പിഡി നഗര്‍ സ്വദേശി ഷിഹാസ് (33) ഹൃദായാഘാദം മൂലം മരണപ്പെട്ടു. പിതാവ്: സലിം. മാതാവ്: സുബൈദ. ഭാര്യ: നെസിയമോള്‍.


നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍ ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍ നവാസ് ബീമാ പള്ളി എന്നിവര്‍ രംഗത്തുണ്ട്. കബറടക്കം റിയാദില്‍ നടക്കും.


Previous Post Next Post
Kasaragod Today
Kasaragod Today