ബദിയടുക്ക പിലാങ്കട്ട സ്വദേശി തെങ്ങില്‍ നിന്ന് വീണ് മരിച്ചു


 ബദിയടുക്ക: തെങ്ങില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു. പിലാങ്കട്ട രാജീവ്ഗാന്ധി കോളനിയിലെ ബാബു (60)വാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ വീട്ടുമുറ്റത്തെ തെങ്ങില്‍ നിന്നാണ് വീണത്. ഉടന്‍ തന്നെ ചെങ്കളയിലെ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: പരമേശ്വരി. മക്കള്‍: ലീല, ഗണേശ. മരുമക്കള്‍: ഷാജി, അനിത. സഹോദരന്‍: കുമാരന്‍.

Previous Post Next Post
Kasaragod Today
Kasaragod Today