കോവിഡ് കൂടുന്തോറും ചെറുനാരങ്ങ വില കുതിച്ചുയരുന്നു, കിലോയ്ക്ക് 200 രൂപ; വീടുകളില്‍ സ്റ്റോക്ക് ചെയ്ത് ജനം

 അഹമ്മദാബാദ്: ഗുജറാത്തില്‍ ചെറുനാരങ്ങയുടെ വില കുതിച്ചുയരുന്നു. കിലോയ്ക്ക് 200 രൂപ വരെയാണ് ചില്ലറ വിപണിയില്‍ വില ഉയര്‍ന്നത്. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ജനം വീടുകളില്‍ ചെറുനാരങ്ങ സ്റ്റോക്ക് ചെയ്യുന്നതാണ് വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.


കഴിഞ്ഞമാസം 40 രൂപയായിരുന്നു ഒരു കിലോ ചെറുനാരങ്ങയ്ക്ക് വഡോദരയിലുള്ള വില. ഇതാണ് ദിവസങ്ങള്‍ക്കകം കുതിച്ചുയര്‍ന്നത്. നിലവില്‍ കിലോയ്ക്ക് 200 രൂപ വരെ വില ഉയര്‍ന്നിരിക്കുകയാണ്. കോവിഡ് കേസുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ആവശ്യകത ഉയര്‍ന്നതാണ് വില ഉയരാന്‍ കാരണം.


ജനം നാരങ്ങ വാങ്ങി വീടുകളില്‍ സ്റ്റോക്ക് ചെയ്യുകയാണ്.മണിക്കൂറുകള്‍ക്കിടെ കിലോ കണക്കിന് നാരങ്ങയാണ് വിറ്റുപോകുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു. ആവശ്യകത ഉയര്‍ന്നതോടെ, അടുത്ത സംസ്ഥാനങ്ങളില്‍ നിന്ന് വരെ ചെറുനാരങ്ങ എത്തിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.


Previous Post Next Post
Kasaragod Today
Kasaragod Today